മക്ക- ഉംറ തീർത്ഥാടനത്തിനിടെ ഹൃദയാഘാതമുണ്ടായ അറുപതുകാരിയായ ഈജിപ്ഷ്യൻ തീർത്ഥാടകയെ മക്ക റെഡ് ക്രസന്റ് രക്ഷിച്ചു. കഴിഞ്ഞ ദിവസം വൈകിട്ട് ആറരയോടെ ഹറമിൽ സ്ത്രീകളുടെ നമസ്‌കാരസ്ഥലത്ത് ശ്വാസ തടസം നേരിട്ട് അബോധാവസ്ഥയിലായ തീർത്ഥാടകയെ കുറിച്ച് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കുതിച്ചെത്തിയ പരിശീലനം സിദ്ധിച്ച ആംബുലൻസ് വിഭാഗം തീർത്ഥാടകയുടെ ഹൃദയമിടിപ്പ് പ്രാഥമിക ചികിത്സയിലൂടെ വീണ്ടെടുത്തുവെന്ന് മക്ക റെഡ് ക്രസന്റ് ഉപമേധാവി ഡോ.മുസ്ഥഫ ജമീൽ ബൽജൂൻ പറഞ്ഞു. അജ് യാദ് ജനറൽ ഹോസ്പിറ്റലിലെ തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റിയ തീർത്ഥാക അപകട നില തരണം ചെയ്തതായി ഹോസ്പിറ്റൽ മെഡിക്കൽ വിഭാഗം അറിയിച്ചു.