ന്യൂദല്‍ഹി- ബോളിവുഡ് നടി ജാക്വലിന്‍ ഫെര്‍ണാണ്ടസിന് ഹാപ്പി ഈസ്റ്റര്‍ ആശംസ നേര്‍ന്ന് തട്ടിപ്പുവീരന്‍ സുകേഷ് ചന്ദ്രശേഖര്‍. ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നാണ് സ്‌നേഹിച്ചതിനെന്നും ഇപ്പോള്‍ സാമിപ്യമില്ലാത്തത് നൊമ്പരമാകുന്നുവെന്നും സുകേഷ് പറഞ്ഞു.
ബേബി, ഞാന്‍ നിനക്ക് ഈസ്റ്റര്‍ ആശംസിക്കുന്നു. നിങ്ങളുടെ പ്രിയപ്പെട്ട ഉത്സവങ്ങളില്‍ ഒന്നാണല്ലോ ഇത്. മുട്ട പൊട്ടിച്ച് അതിനുള്ളിലെ മിഠായി എടുക്കുന്ന നിന്നിലെ കുട്ടിയുടെ സാമിപ്യമാണ് എനിക്ക് നഷ്ടമായത്- സുകേഷ് കത്തില്‍ പറഞ്ഞു.
ജാക്വിലിന്റെ ലക്‌സ് കോസി പരസ്യം കണ്ടുവെന്നും ഇതോടെ കൂടുതല്‍ മിസ് ചെയ്യുകയാണെന്നും സുകേഷ് പറഞ്ഞു. ഞാന്‍ നിന്നെക്കുറിച്ച് ചിന്തിക്കാത്ത ഒരു നിമിഷവുമില്ല, അത് നിനക്കും അങ്ങനെ തന്നെയാണെന്ന് അറിയാം, നിന്റെ ഏറ്റവും മനോഹരമായ ഹൃദയത്തില്‍ എന്താണെന്ന് എനിക്കറിയാം. അടുത്ത ഈസ്റ്റര്‍ ജീവിതത്തില്‍ ഇതുവരെ ആഘോഷിച്ചിട്ടുള്ളതില്‍ വെച്ച് ഏറ്റവും മികച്ച ഒന്നായിരിക്കും. ഏറ്റവും മികച്ചത് കൊണ്ട് ഞാന്‍ അത് ഉറപ്പ് വരുത്തും- കത്തില്‍ തുടര്‍ന്നു.
ജാക്വലിന്‍ ഫെര്‍ണാണ്ടസിനോടുള്ള പ്രണയത്തെക്കുറിച്ച് സുകേഷ് തുടര്‍ച്ചയായി കത്തുകള്‍ എഴുതുന്നുണ്ട്. ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിനെതിരെ നിരന്തരം ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്യുന്നു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)