വാല്‍പാറ- പുലിയുടെ ആക്രമണത്തില്‍ തോട്ടം തൊഴിലാളിയുടെ അഞ്ചുവയസ്സുള്ള കുട്ടിക്ക് പരിക്ക്. വാല്‍പാറയ്ക്കും മലക്കപ്പാറയ്ക്കുമിടയില്‍ രാവിലെയാണ് സംഭവം.
ലയങ്ങള്‍ക്ക് സമീപത്തെ പ്രദേശത്ത് കളിക്കുന്നതിനിടയിലാണ് തേയിലത്തോട്ടത്തില്‍ നിന്നും പുലി കുട്ടിയുടെ നേരെ ചാടിവീണത്. ആളുകള്‍ ബഹളമുണ്ടാക്കിയതോടെയാണ് പുലി തിരിച്ചോടിയത്. ജാര്‍ഖണ്ഡ് സ്വദേശിയുടെ മകനാണ് പുലിയുടെ ആക്രമണത്തില്‍ പരിക്കേറ്റത്.
കുട്ടിയുടെ കൈക്കാണ് പരിക്ക്. ഉടന്‍ വാല്‍പാറയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചു. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.