Sorry, you need to enable JavaScript to visit this website.

കൃത്രിമ ജലപാതക്കെതിരെ അയൽക്കൂട്ട കമ്മിറ്റി

കൃത്രിമ ജലപാതക്കെതിരെയുള്ള അയൽക്കൂട്ട കമ്മിറ്റി രൂപീകരണ യോഗം.

തലശ്ശേരി- പാനൂർ മേഖലയിൽ കൃത്രിമ ജലപാതക്കെതിരെ സമരം ശക്തമാകുന്നു. അയൽക്കൂട്ടം കമ്മിറ്റി രൂപീകരണ യോഗത്തിൽ വൻ ജന പങ്കാളിത്തമാണ് ദൃശ്യമായത്. അരയാക്കൂൽ ചന്ദ്രോത്ത് അയൽക്കൂട്ട കമ്മിറ്റി രൂപീകരണത്തിന്റെ യോഗത്തിൻ ചന്ദ്രോത്ത് യൂസഫ് ഹാജി അധ്യക്ഷത വഹിച്ചു. സമരസമിതിയുടെ ജില്ലാ ചെയർമാർ ഇ. മനിഷ്, മേഖല കമ്മിറ്റി ചെയർമാൻ ദീനേശൻ പച്ചോൾ, കൺവീനർ സന്തോഷ് ഒടക്കാത്ത്, പി. ഫൈസൽ, കുഞ്ഞമ്മദ് മാസ്റ്റർ, ടി. നൗഫൽ. കെ.പി ശശിധരൻ മാസ്റ്റർ, വി. വനജ, കെ.കെ. സദാശിവൻ എന്നിവർ സംസാരിച്ചു. ചന്ദ്രോത്ത് യൂസഫ് ഹാജി ചെയർമാനായും രാജേഷ് ചന്ദ്രോത്ത് കൺവീനറായും 19അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയും 116 അംഗ ജനറൽ കമ്മിറ്റിയും തെരഞ്ഞെടുത്തു.

Latest News