Sorry, you need to enable JavaScript to visit this website.

ലോകത്തെ സുരക്ഷിത നഗരങ്ങളില്‍ മദീന ഒന്നാം സ്ഥാനത്ത്, റിയാദിനും നേട്ടം

ദുബായ്- വനിതകള്‍ക്ക് സുരക്ഷിതമായി തനിച്ച് സഞ്ചരിക്കാവുന്ന നഗരങ്ങളില്‍ സൗദി അറേബ്യയിലെ പ്രവചാക നഗരിയായ മദീനയും യു.എ.ഇയിലെ ദുബായിയും. സ്ത്രീകള്‍ക്കിടയില്‍ തനിച്ച് യാത്ര ചെയ്യാനുള്ള പ്രവണത വര്‍ധിക്കുകയാണെങ്കിലും സുരക്ഷയുടേയും തുല്യതയുടേയും കാര്യത്തില്‍ അവര്‍ ഇപ്പോഴും പ്രശ്‌നങ്ങളും വിവേചനവും നേരിടുന്നുണ്ട്. കോവിഡ് മഹാമാരിയുടെ രണ്ട് വര്‍ഷത്തെ ഇടവേളക്കുശേഷം ലോകത്തെമ്പാടും സഞ്ചാരികളുടെ എണ്ണം വര്‍ധിച്ചുവരികയാണ്.
സുരക്ഷ, ജോലി, തുല്യത തുടങ്ങിയ കാര്യങ്ങളില്‍ സ്ത്രീകള്‍ക്ക് തനിച്ച് സ്വീകരിക്കാവുന്ന മികച്ച സ്ഥലങ്ങളുടെ പട്ടികയിലാണ് മദീനയും ദുബായിയും ഉള്‍പ്പെട്ടിരിക്കുന്നത്.
ട്രാവല്‍ ഇന്‍ഷുറന്‍സ് താരതമ്യം ചെയ്യുന്ന പ്രമുഖ ഓണ്‍ലൈന്‍ സൈറ്റായ ഇന്‍ഷ്വര്‍മൈട്രിപ്പാണ് ചെലവ്, സുരക്ഷ, ലിംഗതുല്യത, ടൂറിസം എന്നീ കാര്യങ്ങളെ അടിസ്ഥാനമാക്കി 65 നഗരങ്ങളുടെ പട്ടിക തയാറാക്കിയത്.
ലോകത്ത് ഏറ്റവും സുരക്ഷിതമായ നഗരമായാണ് മദീനയെ പ്രഖ്യാപിച്ചത്. പൊതുസുരക്ഷയുടെ കാര്യത്തില്‍ പത്തില്‍ 9.29 പോയിന്റും ലിംഗത്തിന്റെ പേരില്‍ ആക്രിമക്കപ്പെടുമെന്ന ആശങ്കയില്ലാത്ത നഗരമെന്ന കാര്യത്തില്‍ പത്തില്‍ 9.3 പോയിന്റുമാണ് മദീന കരസ്ഥമാക്കിയത്. രാത്രി തനിച്ച് നടക്കാവുന്ന സിറ്റിയെന്ന നിലയില്‍ 82.75 റാങ്കിംഗും നേടി.
സ്ത്രീകളുടെ തിനിച്ചുള്ള യാത്രക്ക് ഏറ്റവും സുരക്ഷിതമായി തെരഞ്ഞെടുക്കപ്പെട്ട ദുബായിക്ക് പത്തില്‍ പത്ത് പോയിന്റും ലഭിച്ചു. പൊതുസുരക്ഷയുടെ കാര്യത്തില്‍ 8.95 ആണ് പോയിന്റ്. മികച്ച ടൂറിസം അനുഭവത്തില്‍ ന്യൂയോര്‍ക്കിനെ പിറികിലാക്കിയാണ് ദുബായ് മുന്നിലെത്തിയത്. ടിക് ടോക് പ്രശസ്തിയിലും ദുബായ് അഞ്ചില്‍ അഞ്ച് പോയിന്റ് നേടി.
സൗദി തലസ്ഥാനമായ റിയാദ് സുരക്ഷയുടെ കാര്യത്തില്‍ ഇരുപത്തിനാലാം സ്ഥാനത്ത് എത്തിയെന്നതും സൗദിയുടെ നേട്ടമാണ്. കഴിഞ്ഞ വര്‍ഷം അറുപതാം സ്ഥാനത്തായിരുന്ന റിയാദാണ് ഈ വര്‍ഷം ഇരുപത്തിനാലാം സ്ഥാനത്തെത്തിയത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News