തിരുവനന്തപുരം- പെരുങ്കടവിളയിൽ കൊലക്കേസ് പ്രതി ടിപ്പർ ലോറിയിടിച്ച് മരിച്ചു. മാരായമുട്ടം ജോസ് വധക്കേസ് പ്രതി തോട്ടാവാരം സ്വദേശി രഞ്ജിത്ത് ആണ് ഇന്നു രാവിലെ പതിനൊന്നു മണിയോടെ ബൈക്കിൽ ടിപ്പറിടിച്ച് മരിച്ചത്. അപകടം നടന്നയുടൻ ഓടി രക്ഷപ്പെട്ട ടിപ്പർ െ്രെഡവർക്കായി പോലീസ് അന്വേഷണം തുടങ്ങി.