റിയാദ്- റിയാദിലെ മമ്പാട്ടുകാരുടെ കൂട്ടായ്മയായ മമ്പാട് ഏരിയ റിയാദ് വെല്‍ഫെയര്‍ അസോസിയേഷന്‍ ( മര്‍വ) ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ചു. റിയാദിലെ മുഖ്യധാരാ സംഘടനകളുടെയും മമ്പാടിന്റെ അയല്‍പ്രദേശങ്ങളിലെ കൂട്ടായ്മകളുടേയും പ്രതിനിധികള്‍ പങ്കെടുത്തു.
നിര്‍ധനരായ കുടുംബങ്ങള്‍ക്ക് വേണ്ടി നാട്ടില്‍ പ്രവര്‍ത്തിച്ചു വരുന്ന പട്ടിണിയില്ലാത്ത മമ്പാട് എന്ന സംരംഭത്തിലേക്ക് ഫണ്ട് സമാഹരണവും നടന്നു.
കണ്‍വീനര്‍ ഷംജിത് കരുവാടന്‍ , സെക്രട്ടറി ജിഷു കാഞ്ഞിരാല , പ്രസിഡന്റ് ഷാജഹാന്‍ മുസ്ലിയാരാകത്ത് മറ്റു കമ്മിറ്റി ഭാരവാഹികളായ സമീര്‍ കരുവാടന്‍ , മുത്തലിബ് മണ്ണില്‍ , ഫക്രുദ്ധീന്‍ വി.പി , മനോജ് ബാബു , സലിം കെ.പി ,നിസാര്‍ മാനു , നാസര്‍, നിസാര്‍ കപ്പാച്ചലില്‍ ,മുസ്തഫ ചോലയില്‍ , സാനു ,ഹഫീസ് മമ്പാട് , ബാപ്പു വള്ളിക്കാടന്‍ , ഹഫീഫ് പൈക്കാട് , ഹബീബ് ചെമ്പകത്ത് ,ഇന്‍ഷാഫ് കാഞ്ഞിരാല , ശിഹാബ് കെ വി , ബാബു പുള്ളിപ്പാടം , മുജീബ് കെ വി , അസറുദ്ധീന്‍ മമ്പാട് ,റഫീഖ് കുപ്പനത്ത് എന്നിവര്‍ നേതൃത്വം നല്‍കി.
എഫ്എഫ്‌സി അംഗങ്ങളായ ജംഷീദ് , അജ്മല്‍ , ഫതീന്‍ , ഫാസില്‍ ,അഷ്ഫാഖ് , ഫസല്‍ , അക്തര്‍ , സ്വഫ്‌വാന്‍ , സിയാദ് ,സുധീഷ് ,സനദ് , ജിയാസ് , അഹദ് എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)