ഗാസിയാബാദില്‍ 17കാരനെ അഞ്ചംഗ സംഘം കൂട്ടബലാല്‍സംഗം ചെയ്തു

ഗാസിയാബാദ്- ദല്‍ഹിക്കടുത്ത ഉത്തര്‍ പ്രദേശിലെ ഗാസിയാബാദില്‍ 17-കാരനായ വിദ്യാര്‍ത്ഥിയെ അഞ്ചു പേരടങ്ങുന്ന സംഘം പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി രംഗം വിഡിയോയില്‍ പകര്‍ത്തി. ഗാസിയാബാദിലെ മോഡിനഗറില്‍ ശനിയാഴ്ചയാണ് ക്രൂരമായ സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു. കൗമാരക്കാരനെ പിടികൂടിയ സംഘം ഒരു കടമുറിക്കുള്ളിലേക്ക് വലിച്ചിഴച്ചു കൊണ്ടു പോയാണ് അതിക്രൂരമായി ലൈംഗിക വൈകൃതങ്ങള്‍ക്കിരയാക്കിയത്. വിദ്യാര്‍ത്ഥിയുടെ മലദ്വാരത്തിലൂടെ ഇരുമ്പു വടി കയറ്റി മര്‍ദ്ദിച്ചതായും ഈ രംഗം പ്രതികള്‍ മൊബൈല്‍ കാമറയില്‍ പകര്‍ത്തിയെന്നും പോലീസ് പറഞ്ഞു. 12-ാംക്ലാസ് വിദ്യാര്‍ത്ഥിയായ കൗമാരക്കാരന്റെ പക്കലുണ്ടായിരുന്ന 1,600 രൂപയും സംഘം തട്ടിയെടുത്തു.

പ്രതികള്‍ക്കെതിരെ ആരോപണങ്ങളുമായി വിദ്യാര്‍ത്ഥിയുടെ കുടുംബം രംഗത്തെത്തിയിട്ടുണ്ട്. ഈ ആക്രമി സംഘം 17കാരനെ കാലങ്ങളായി പീഡിപ്പിച്ചു വരികയാണെന്നും ജാതി അധിക്ഷേപം നടത്തിയിട്ടുണ്ടെന്നും പിതാവ് ആരോപിക്കുന്നു. 

പ്രതികള്‍ക്കെതിരെ കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങല്‍ തടയുന്നതിനുള്ള പോക്‌സോ നിയമ പ്രകാരം കേസെടുത്തിട്ടുണ്ട്. പ്രതികളില്‍ ഒരാള്‍ ഒരു പോലീസ് ഹെഡ് കോണ്‍സ്റ്റബിളിന്റെ മകനാണെന്നും പീഡനത്തിനിരായയ വിദ്യാര്‍ത്ഥിയുടെ അച്ഛന്‍ ആരോപിച്ചു.
 

Latest News