Sorry, you need to enable JavaScript to visit this website.

വീടിന് മുമ്പിൽ നിൽക്കവേ കാർ ഇടിച്ച്‌ പോലീസുകാരന് ദാരുണാന്ത്യം

കൊച്ചി - വീടിന് മുമ്പിൽ നിൽക്കവേ നിയന്ത്രണം വിട്ട കാറിടിച്ച് പോലീസുകാരൻ മരിച്ചു. എറണാകുളം പോത്താനിക്കാട് പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ മടക്കത്താനം സ്വദേശി നജീബാ(46)ണ് മരിച്ചത്.  മടക്കത്താനത്ത് വീടിന് മുന്നിൽ റോഡരികിൽ നിൽക്കവെയാണ് കാർ പാഞ്ഞു വന്ന് അപകടമുണ്ടാക്കിയത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
 

അരിക്കൊമ്പനെന്ന് കരുതി പിടിച്ചത് കുഴിയാനയെ; ട്രെയിൻ തീവെപ്പിൽ കേന്ദ്ര സംഘം അന്വേഷിക്കണമെന്ന് കെ സുധാകരൻ    
കോഴിക്കോട് -
മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആന്റണിയുടെ മകൻ അനിൽ ആന്റണിയുടെ ബി.ജെ.പി പ്രവേശത്തെ പരിഹസിച്ച് കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരൻ. അരിക്കൊമ്പനാണെന്ന് വിചാരിച്ച് ബി.ജെ.പി പിടിച്ചത്, കുഴിയാനയാണെന്ന് അവർ കാണാൻ പോകുന്നതേയുള്ളൂവെന്നായിരുന്നു സുധാകരന്റെ പരിഹാസം.
  സംഭവത്തിൽ, എ.കെ ആന്റണിക്കെതിരെ നടക്കുന്ന സൈബർ ആക്രമണത്തിലും സുധാകരൻ പ്രതികരിച്ചു. 'ആന്റണിക്കെതിരായ സൈബർ ആക്രമണം ശ്രദ്ധയിൽപ്പെട്ടില്ല. ഉണ്ടെങ്കിലത് അപലപനീയമാണ്. ആന്റണിക്കെതിരെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ അത് പാർട്ടി വിരുദ്ധമാണ്. പാർട്ടിക്കു വേണ്ടി ആന്റണി ചെയ്ത പ്രവർത്തനങ്ങൾ ആർക്കും മറക്കാനാവില്ല. അദ്ദേഹത്തെ വില കുറച്ച് കാണിക്കാൻ ആരു ശ്രമിച്ചാലും അതിനെ എതിർക്കും. നടപടി സ്വീകരിക്കും.'
ബി.ജെ.പിയിലേക്ക് അടുത്തത് കെ സുധാകരനാണെന്ന എം.വി ജയരാജന്റെ പ്രസ്താവന ശ്രദ്ധയിൽ പെടുത്തിയപ്പോൾ ജയരാജന്റേത് വായയ്ക്ക് തോന്നുന്നത് കോതയ്ക്ക് പാട്ട് എന്ന ശൈലിയാണ്. ജയരാജനല്ല തന്റെ രാഷ്ട്രീയ ഗുരുവെന്നായിരുന്നു മറുപടി.
 അനിലിന് പിന്നാലെ കോൺഗ്രസിൽനിന്ന് ഇനിയും നേതാക്കൾ ബി.ജെ.പിയിലെത്തുമെന്ന അമിത് ഷായുടെ പ്രതികരണവും സുധാകരൻ തള്ളി. ഒരുപാട് പേര് വരുമെന്ന അമിത് ഷായുടെ പ്രതീക്ഷ നല്ലതാണ്. ഒരു ആത്മവിശ്വാസം എപ്പോഴും ആവശ്യമാണല്ലോ. എന്നാൽ, അമിത് ഷാ വിചാരിക്കുന്നതൊന്നും സംഭവിക്കാൻ പോകുന്നില്ലെന്നും അവർ നിരാശരാവുമെന്നും വ്യക്തമാക്കി.
 മഹിളാ കോൺഗ്രസ് പുനഃസംഘടനയെ ചൊല്ലിയുള്ളത് ചെറിയ പ്രശ്‌നങ്ങൾ മാത്രമാണെന്നും കോൺഗ്രസിൽ എല്ലാവർക്കും പൂർണമായും തൃപ്തികരമായ പട്ടിക പുറത്തിറക്കാൻ കഴിയുമോയെന്നും അദ്ദേഹം ചോദിച്ചു.
  എലത്തൂർ ട്രെയിൻ തീവെപ്പ് കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്നും അദ്ദേഹം പ്രതികരിച്ചു. ട്രെയിൻ തീവെപ്പിലെ പോലീസ് അന്വേഷണത്തിൽ ഗുരുതര വീഴ്ചയുണ്ടായി. അലസമായ അന്വേഷണമാണ് പോലീസിൽനിന്നുണ്ടായത്. മൃതദേഹം കണ്ടെത്തിയത് മൂന്നു മണിക്കൂറിന് ശേഷമാണ്. പ്രതിയെ കേരളത്തിൽനിന്ന് പിടികൂടാൻ സാധിക്കാതെ പോയത് കടുത്ത ജാഗ്രതക്കുറവും വീഴ്ചയുമാണെന്നും പറഞ്ഞു. 

Latest News