Sorry, you need to enable JavaScript to visit this website.

കശ്മീരില്‍ റമദാന്‍ വെടിനിര്‍ത്തല്‍ പിന്‍വലിച്ചു

ന്യൂദല്‍ഹി- റമദാന്‍ മാസം കണക്കിലെടുത്ത് ജമ്മു കശ്മീര്‍ അതിര്‍ത്തിയില്‍ ഏര്‍പ്പെടുത്തിയിരുന്ന വെടിനിര്‍ത്തല്‍ പിന്‍വലിച്ചതായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഭീകരാക്രമണങ്ങള്‍ തയാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാന്‍ സുരക്ഷാ സേനയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് അറിയിച്ചു. ജമ്മു കശമീരില്‍ സംഘര്‍ഷങ്ങളും ഭീകരാക്രമണങ്ങലും ഇല്ലാത്ത ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നതിനുള്ള ശ്രമങ്ങല്‍ സര്‍ക്കാര്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു. 

അതിര്‍ത്തിക്കപ്പുറത്ത് നിന്ന് വലിയ പ്രകോപനം ഉണ്ടായിട്ടും മുസ്ലിം സഹോദരീ സഹോദരന്മാര്‍ക്ക് സമാധാനപരമായി റമദാന്‍ ആചരിക്കാന്‍ അവസരമൊരുക്കി വെടിനിര്‍ത്തലിനെ പൂര്‍ണമായും മാനിച്ച സൈന്യത്തെ മന്ത്രി അഭിനന്ദിച്ചു. വെടിനിര്‍ത്തലിനെ ജമ്മു കശ്മീരിലേയും രാജ്യത്തേയും ജനങ്ങള്‍ പിന്തുണച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
 

Latest News