Sorry, you need to enable JavaScript to visit this website.

എൻ.സി.ഇ.ആർ.ടി പുനസംഘടിപ്പിക്കണം; ആർ.എസ്.എസിന് തുള്ളിയാൽ ബദൽ പാഠപുസ്തകമെന്ന് മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം - എൻ.സി.ഇ.ആർ.ടി സിലബസിൽ നിന്ന് പാഠഭാഗങ്ങൾ വെട്ടി മാറ്റിയ സംഭവത്തിൽ കേന്ദ്രത്തിനെതിരെ പ്രതികരണവുമായി കേരള വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. എൻ.സി.ഇ.ആർ.ടി പുനസംഘടിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഓരോ സംസ്ഥാനങ്ങളിലേയും പ്രതിനിധികളെ ഉൾപ്പെടുത്തി വേണം പുനസംഘടിപ്പിക്കാൻ. പാഠഭാഗങ്ങൾ ഒഴിവാക്കി ബി.ജെ.പി അജണ്ട അടിച്ചേൽപ്പിക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. 
 എൻ.സി.ഇ.ആർ.ടി ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത് ഒരു കാരണവശാലും അംഗീകരിക്കാനാവില്ല. ആറാം ക്ലാസ് മുതലുള്ള പാഠപുസ്തകങ്ങളിൽ നിന്ന് പാഠഭാഗങ്ങൾ വെട്ടിമാറ്റുകയാണ്. ആർ.എസ്.എസിന്റെയും ബി.ജെ.പിയുടെയും അജണ്ട നടപ്പാക്കാനുള്ള ശ്രമമാണിത്. ഒരു തരത്തിലും കേരളം ഈ തുള്ളൽ അംഗീകരിക്കില്ല. എൻ.സി.ഇ.ആർ.ടി തന്നെ പുനസംഘടിപ്പിക്കണമെന്നാണ് സംസ്ഥാനത്തിന്റെ നിലപാട്. മഹാത്മാ ഗാന്ധിയെ ഒഴിവാക്കണമെന്ന് പറഞ്ഞാൽ അത് നടപ്പാക്കണമെന്ന ബാധ്യതയൊന്നുമില്ല. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന്റെ വിയോജിപ്പ് പരിഗണിച്ചില്ലെങ്കിൽ സപ്ലിമെൻററി പാഠപുസ്തകം തയ്യാറാക്കുന്നതടക്കം ആലോചിക്കേണ്ടിവരും. എന്നാൽ, ബദൽ പാഠപുസ്തകങ്ങൾ തയ്യാറാക്കാനൊന്നും ഇപ്പോൾ തീരുമാനിച്ചിട്ടില്ലെന്നും ചോദ്യത്തോടായി മന്ത്രി പ്രതികരിച്ചു.
 

Latest News