Sorry, you need to enable JavaScript to visit this website.

അനിൽ ആന്റണിയെ അദാനിക്കൊപ്പം ചേർത്ത് രാഹുൽ, ട്രോളനെ പോലെയെന്ന് അനിൽ

ന്യൂദൽഹി- കോൺഗ്രസിൽനിന്ന് രാജിവെച്ചവരെ വ്യവസായി അദാനിയുടെ പേരുമായി ചേർത്ത് വച്ച് കളിയാക്കി രാഹുൽ ഗാന്ധി. ഗുലാം നബി ആസാദ് അനിൽ ആന്റണി തുടങ്ങിയവരെ അദാനിയുടെ പേരുമായി ചേർത്താണ് രാഹുൽ കളിയാക്കിയത്. അദാനി എന്നതിന്റെ അവസാനത്തെ ഐ എന്ന ഇംഗ്ലീഷ് അക്ഷരമാണ് രാഹുൽ ഗാന്ധി അനിലിന്റെ കൂടെ ചേർത്ത് വച്ചത്.
ഗുലാം നബി ആസാദ്, അനിൽ ആന്റണി, ജ്യോതിരാദിത്യസിന്ധ്യ, കിരൺകുമാർ റെഡ്ഢി, ഹിമന്താ ബിശ്വാസ് എന്നിവരുടെ പേരുകളിലെ അക്ഷരങ്ങൾ അദാനിയുമായി ചേർത്താണ് രാഹുൽ ട്വീറ്റ് ചെയ്തത്. അവർ സത്യം മറച്ചുവെക്കുന്നു. അതുകൊണ്ടാണ് അവർ എന്നും തെറ്റിദ്ധരിപ്പിക്കുന്നത്. പക്ഷേ ചോദ്യം നിലനിൽക്കുന്നു. അദാനി കമ്പനിയിൽ 20,000 കോടിയുടെ ബിനാമി പണമുള്ളത് ആർക്കാണ്?' എന്നാണ് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തത്. 
അതേസമയം, ഐ.ടി സെല്ലിലെ ട്രോളനെ പോലെയാണ് രാഹുൽ സംസാരിക്കുന്നതെന്നും തങ്ങളാരും കോൺഗ്രസിനെ വഞ്ചിച്ചിട്ടില്ലെന്നും കുടുംബത്തിനായി പ്രവർത്തിക്കാതെ രാജ്യത്തിനായി പ്രവർത്തിക്കണം എന്നത് കൊണ്ടാണ് തങ്ങൾ പാർട്ടി വിട്ടതെന്നും അനിൽ പറഞ്ഞു.
 

Latest News