Sorry, you need to enable JavaScript to visit this website.

മോഡിയെയും യോഗിയേയും കൊല്ലുമെന്ന് ഇ മെയില്‍, പ്ലസ് വണ്‍ വിദ്യാര്‍ഥി പിടിയില്‍

ന്യൂദല്‍ഹി- പ്രധാനമന്ത്രി നരേന്ദ്ര മോഡിയെയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും വധിക്കുമെന്ന് ഭീഷണി മുഴക്കിയ കേസില്‍ 16-കാരന്‍ അറസ്റ്റില്‍. നോയിഡ പോലീസ് ആണ് ബിഹാര്‍ സ്വദേശിയായ കൗമാരക്കാരനെ വെള്ളിയാഴ്ച രാവിലെ അറസ്റ്റ് ചെയ്തത്. വധഭീഷണി മുഴക്കി ചില മാധ്യമങ്ങള്‍ക്ക് ഇ-മെയില്‍ അയച്ചെന്നാണ് കുട്ടിക്കെതിരായ കേസ്.

ഏപ്രില്‍ അഞ്ചിനാണ് സംഭവവുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് അസി. പോലീസ് കമ്മീഷണര്‍ രജനീഷ് വര്‍മ പറഞ്ഞു. ഒരു മാധ്യമസ്ഥാപനം നല്‍കിയ പരാതിയിലാണ് കേസെടുത്തത്. പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കുമെതിരേ വധഭീഷണി മുഴക്കിക്കൊണ്ടുള്ള ഇ-മെയില്‍ സംബന്ധിച്ച് പോലീസിന്റെ ടെക്നിക്കല്‍ വിഭാഗം അന്വേഷണം നടത്തി. തുടര്‍ന്നാണ് ഇ-മെയില്‍ അയച്ച കുട്ടിയിലേക്ക് എത്തിച്ചേര്‍ന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ലക്നൗവിലെ ചിന്‍ഹാത് പ്രദേശത്തുനിന്നാണ് 16-കാരനെ കസ്റ്റഡിയില്‍ എടുത്തത്. 11-ാം ക്ലാസ് വിദ്യാര്‍ഥിയാണ് കുട്ടി. കോടതിയില്‍ ഹാജരാക്കിയ കുട്ടിയെ ജുവനൈല്‍ ഹോമിലേക്ക് അയച്ചു. ഐപിസി 153 എ, 505 (1ബി), 506 തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്. ഐടി വകുപ്പുകളും പ്രതിക്കെതിരേ ചുമത്തിയേക്കുമെന്നും പോലീസ് അറിയിച്ചു.

 

Latest News