ഖുശ്ബു ആശുപത്രിയില്‍

ഹൈദരബാദ്- നടിയും ദേശീയ വനിതാ കമ്മീഷന്‍ അംഗവുമായ ഖുശ്ബുവിനെ കടുത്ത പനിയെ തുടര്‍ന്ന് അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഖുശ്ബു സമൂഹ മാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. 

കടുത്ത പനിയാണെന്നും അത് തന്നെ ഏറെ ബാധിച്ചതായും പനിയും ശരീരവേദനയും തളര്‍ച്ചയും മൂലം ആശുപത്രിയിലായെന്നുമാണ് ഖുശ്ബു കുറിച്ചത്. അതോടൊപ്പം ഭാഗ്യവശാല്‍ സുരക്ഷിതമായ കൈകളിലാണെന്നും ശരീരം എന്തെങ്കിലും തളര്‍ച്ച കാണിക്കുന്ന സമയത്ത് അത് അവഗണിക്കരുതെന്നും ട്വീറ്റില്‍ ഖുശ്ബു പറയുന്നു. ഇപ്പോള്‍ സുഖം പ്രാപിച്ചു വരുകയാണ് എന്നും ഖുശ്ബു അറിയിച്ചു.

Latest News