Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മർദ്ദനവും പീഡനവും ഒടുവിൽ മോഷണ പരാതിയും; ദുരിതം തീർന്ന് മലയാളി നാട്ടിലേക്ക്

ജയരാജും സത്താറും

റിയാദ്- മരുഭൂമിയിലെ ഇടയജോലിക്കിടെ നിരന്തരമായുണ്ടായ ശാരീരിക മർദ്ദനങ്ങൾക്കിടെ രക്ഷപ്പെട്ടെത്തിയപ്പോൾ സ്‌പോൺസർ നൽകിയ വ്യാജ മോഷണക്കേസിൽ  ഹരിപ്പാട് സ്വദേശിക്ക് സാമൂഹിക പ്രവർത്തകർ തുണയായി. രണ്ട് വർഷം മുമ്പ് സൗദി പൗരന്റെ വർക്ക്‌ഷോപ്പിൽ ജോലിക്കെത്തിയ ഹരിപ്പാട് സ്വദേശി ജയരാജനാണ് വാദിദവാസിർ ഗൾഫ് മലയാളി ഫെഡറേഷൻ പ്രസിഡന്റ് സത്താറിന്റെ ഇടപെടലിൽ കേസിൽ നിരപരാധിത്വം തെളിയിച്ച് നാട്ടിലേക്ക് പോയത്.
2021-ലാണ് റിയാദിൽ നിന്ന് 540 കിലോമീറ്റർ അകലെയുള്ള വാദി ദവാസിറിൽ സ്വദേശി പൗരന്റെ വർക്ക് ഷോപ്പിൽ കാർ ഇലക്ട്രീഷ്യനായി ജയരാജൻ ജോലിക്കെത്തിയത്. രാവും പകലും പണിയെടുത്താലും  കൃത്യമായി ശമ്പളം ലഭിക്കാത്തതിനാൽ മാനസികമായി പ്രയാസത്തിലായിരുന്നു ഇദ്ദേഹം. കോവിഡ് സമയമായപ്പോൾ വർക്ക് ഷോപ്പിൽ പണിയില്ലാതായി. അപ്പോഴാണ് മരുഭൂമിക്കുള്ളിൽ ഒട്ടകങ്ങൾ മാത്രമുള്ള താവളത്തിൽ സൗദി പൗരൻ ഇദ്ദേഹത്തെ എത്തിച്ചത്. വാദിയിൽ നിന്ന് രാത്രിയാണ് മരുഭൂമിയിലേക്ക് പോയത്. കിലോമീറ്ററുകൾ താണ്ടി വാഹനം ഒട്ടക കൂട്ടത്തിൽ എത്തിയപ്പോഴാണ് താൻ പെട്ടു എന്ന് മനസ്സിലായത്. അവിടെ ഏതാനും ആഫ്രിക്കൻ തൊഴിലാളികളുമുണ്ടായിരുന്നു. മരുഭൂമിയിൽ കിലോമീറ്ററോളം നടന്ന് ഒട്ടകങ്ങളെ മേക്കുവാൻ പോകേണ്ടി വരുമായിരുന്നു. ഓരോ മേച്ചിൽപുറങ്ങൾ താണ്ടി പോകുന്ന ഒട്ടകക്കൂട്ടങ്ങളുടെ പുറകെ പിക്കപ്പിൽ സൗദിപൗരനും കൂടെയുണ്ടാകും. ഇടയ്ക്ക് ക്രൂരമായി മർദ്ദിക്കുകയും വഴക്ക് പറയുകയും ചെയ്യുമായിരുന്നു. അതിനുപുറമേ മറ്റു തൊഴിലാളികളുടെ വക മാനസിക ശാരീരിക പീഡനവും. ഇതിനിടെ ഒരു ദിവസം ഒരു ടാങ്കർ ലോറി ഡ്രൈവറുടെ സഹായത്തോടെ രക്ഷപ്പെടാൻ വഴിയൊരുങ്ങി. വാദി ദവാസറിൽ നിന്ന് രക്ഷപ്പെട്ട് റിയാദിൽ എത്തിയ ജയരാജ് മറ്റ് ചില ജോലികളുമായി മുന്നോട്ടു പോകുമ്പോഴാണ് തന്റെ സ്‌പോൺസർ ജയരാജിനെതിരെ വാദി ദവാസിർ പോലീസ് സ്‌റ്റേഷനിൽ പരാതി കൊടുത്തതായി അറിഞ്ഞത്. നാട്ടിലേക്ക് മടങ്ങുന്നതിനു വേണ്ടി ഇന്ത്യൻ എംബസിയിൽ രജിസ്റ്റർ ചെയ്ത് എക്‌സിറ്റ് അടിക്കാൻ നോക്കിയപ്പോൾ കേസിന്റെ വിശദാംശങ്ങൾ അറിഞ്ഞു. തുടർന്ന് ഇന്ത്യൻ എംബസി ഇന്ത്യൻ എംബസി കമ്മ്യൂണിറ്റി വെൽഫെയർ വാദി ദവാസിറിലെ സാമൂഹ്യപ്രവർത്തകനും ഗൾഫ് മലയാളി ഫെഡറേഷൻ വാദി പ്രസിഡന്റുമായ സത്താറിനെ കേസ് ഏൽപ്പിച്ചു. വാദി ദവാസിർ പോലീസ് സ്‌റ്റേഷനിൽ ഈ കേസുമായി നിരന്തരം ഇടപെട്ടും സ്‌പോൺസറുമായി സംസാരിച്ചും ജയരാജിന്റെ കേസ് പിൻവലിക്കുകയായിരുന്നു. തുടർന്ന് ജയരാജന് നാട്ടിലേക്ക് മടങ്ങാനുള്ള എല്ലാവിധ സഹായവും ടിക്കറ്റും എടുത്തു നൽകി. കഴിഞ്ഞ ദിവസം ജയരാജൻ നാട്ടിലേക്ക് മടങ്ങി.

Latest News