കൊൽക്കത്ത- കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ കൊന്ന് ഉപ്പിട്ട് കുഴിച്ചുമൂടി ഭാര്യയുടെ ക്രൂരത. കാമുകന്റെ സഹായത്തോടെ ഭർത്താവിനെ കൊന്ന ക്രൂരത അരങ്ങേറിയത് ബംഗാളിലെ പുരുലിയയിൽ. ജൂഡൻ മഹാതോ (45) ആണു കൊല്ലപ്പെട്ടത്. ജൂഡന്റെ ഭാര്യ ഉത്തര, കാമുകൻ ക്ഷേത്രപാൽ മഹാതോ എന്നിവരെ അറസ്റ്റ് ചെയ്തു. മൂർച്ചയുളള ആയുധം ഉപയോഗിച്ച് യുവതിയും കാമുകനും ചേർന്ന് ഭർത്താവിനെ കൊല്ലുകയായിരുന്നു. തെളിവ് നശിപ്പിക്കാനായും മൃതദേഹം വേഗം അഴുകാനായും ഉപ്പിട്ടാണു കുഴിച്ചിട്ടത്.
മാർച്ച് 26നാണ് മൃതദേഹം കണ്ടെത്തിയത്. പോലീസ് അവരെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോൾ കൊലപാതകം നടത്തിയതായി ഉത്തര സമ്മതിച്ചു. ക്ഷേത്രപാലുമായി രഹസ്യബന്ധം ഉണ്ടായിരുന്നെന്നും ഒരുമിച്ചു ജീവിക്കാനാണു കൃത്യം നടത്തിയതെന്നും യുവതി മൊഴി നൽകി.