Sorry, you need to enable JavaScript to visit this website.

മകനോടൊപ്പം സാനിയ മിര്‍സയുടെ ഇഫ്താര്‍, ഭര്‍ത്താവ് ശുഐബ് മാലിക്കില്ല

ദുബായ്- ടെന്നീസ് താരം സാനിയ മിര്‍സ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഇഫ്താര്‍ ഫോട്ടോകളില്‍ ഭര്‍ത്താവ് ശുഐബ് മാലിക്കില്ല. ഭര്‍ത്താവിനൊപ്പം ഇനിയില്ലെന്ന സൂചനയാണ് സാനിയ നല്‍കിയിരിക്കുന്നതെന്ന അഭ്യൂഹങ്ങള്‍ ഇതോടെ സോഷ്യല്‍ മീഡിയയില്‍ ശക്തമായി. ഇരുവരും വേര്‍പിരിയുകയാണെന്ന ഊഹാപോഹങ്ങള്‍ നേരത്തെ തന്നെയുണ്ടെങ്കിലും സാനിയയോ ശുഐബോ ഔദ്യോഗികമായി ഒന്നും വിട്ടു പറഞ്ഞിട്ടില്ല. സാനിയ മിര്‍സ കുറച്ചുകാലമായി ഭര്‍ത്താവിനെ അവഗണിക്കുകയാണെന്നും ഇപ്പോള്‍ വേര്‍പിരിഞ്ഞാണ് താമസിക്കുന്നതെന്നുമാണ് റിപ്പോര്‍ട്ടുകള്‍.  
ഭര്‍ത്താവില്ലാത്ത ഇഫ്താര്‍ വീഡിയോ സാനിയ തന്റെ ഇന്‍സ്റ്റഗ്രാമില്‍ കുടുംബത്തോടൊപ്പം പങ്കുവെച്ചിട്ടുണ്ട്. വീഡിയോയില്‍  മകന്‍ ഇസാന്‍ മാലിക് സാനിയയോടൊപ്പം  പലഹാരങ്ങള്‍ ആസ്വദിക്കുന്ന ദൃശ്യത്തിനു നല്‍കിയിരിക്കുന്ന അടിക്കുറിപ്പ് 'ഇഫ്താര്‍ എന്റെ സ്നേഹത്തിന്റെ കൂടെ...' എന്നാണ്.
പോസ്റ്റ് ഷെയര്‍ ചെയ്തതിനു തൊട്ടുപിന്നാലെ ശുഐബ് മാലിക്  എവിടെയെന്ന ചോദ്യങ്ങളുമായി  നെറ്റിസണ്‍സ് സാനിയക്കു പിന്നാലെ കൂടി. 36 കാരിയായ സാനിയ അടുത്തിടെ ഇന്ത്യയില്‍ നിന്നുള്ള കുടുംബാംഗങ്ങള്‍ക്കൊപ്പം ഉംറ നിര്‍വഹിച്ച സമയത്തും ശുഐബ് എവിടെയെന്ന ചോദ്യങ്ങള്‍ ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ ഉന്നയിച്ചിരുന്നു.

ദമ്പതികള്‍ തങ്ങളുടെ ബന്ധം അവസാനിപ്പിച്ചുവെന്ന അഭ്യൂഹങ്ങള്‍ക്ക് ആക്കം കൂട്ടുന്നതാണ് സാനിയയുടെ സമീപകാല പോസ്റ്റുകള്‍. എന്നാല്‍ വിവാഹമോചനത്തെക്കുറിച്ച് അവരില്‍ ഒരാള്‍ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനമുണ്ടായിട്ടില്ല.
മിര്‍സമാലിക് ഷോ അവസാനിച്ചതിന് ശേഷം ദമ്പതികള്‍ വിവാഹമോചനത്തിന് അപേക്ഷിക്കുമെന്നാണ് കരുതപ്പെടുന്നത്. ഉര്‍ദുഫ്‌ളു ക്‌സില്‍ ദമ്പതികള്‍ ഒരുമിച്ച് അവതരിപ്പിക്കുന്ന ഷോയാണിത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News