Sorry, you need to enable JavaScript to visit this website.

രാഹുല്‍ ഗാന്ധിക്ക് ഒരിക്കലും പ്രധാനമന്ത്രിയാകാന്‍ കഴിയില്ലെന്ന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വിലയിരുത്തല്‍

ന്യൂദല്‍ഹി:  കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് ഒരിക്കലും രാജ്യത്തിന്റെ പ്രധാനമന്ത്രിയാകാന്‍ കഴിയില്ലെന്ന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ നിഗമനം. രാഹുല്‍ ഗാന്ധി ഇന്ത്യയിലെ പ്രധാന പ്രതിപക്ഷ നേതാവായി കൊട്ടിഘോഷിക്കപ്പെടുന്നുണ്ടെങ്കിലും പ്രധാനമന്ത്രി കസേരയിലേക്കെത്തില്ലെന്നാണ് ചാറ്റ് ജിപിടിയുടെ വിലയിരുത്തല്‍
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് റിസര്‍ച്ച് കമ്പനിയായ ഓപ്പണ്‍ എ ഐയുടെ ചാറ്റ് ജിപിടിയും മ്രൈക്രോസോഫ്റ്റിന്റെ ബിംഗ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും  പൊതുവെ ഇടതുപക്ഷ ചായ്‌വ് പ്രകടിപ്പുക്കുന്നുവെന്ന ആരോപണങ്ങള്‍ നിലനില്‍ക്കെയാണ് ഇന്ത്യന്‍ രാഷ്ട്രീയത്തെക്കുറിച്ചുള്ള ഒരു കൂട്ടം ചോദ്യങ്ങള്‍ക്കുള്ള മറുപടിയായി രാഹുല്‍ ഗാന്ധിക്ക് ഒരിക്കലും രാജ്യത്തിന്റെ പ്രധാനമന്ത്രിയാകാന്‍ കഴിയില്ലെന്ന് ചാറ്റ് ജിപിടി പറയുന്നത്.  നെറ്റ്‌വര്‍ക്ക് 18 മീഡിയയുടെ കീഴിലുള്ള 'ഫസ്റ്റ് പോസ്റ്റ് 'ഓണ്‍ലൈന്‍ ന്യൂസിന്റെ ടെക്‌നോളജി ബീറ്റ് കൈകാര്യം ചെയ്യുന്ന മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായ മെഹുല്‍ റൂബന്‍ ദാസിന്റെ ചോദ്യങ്ങള്‍ക്കാണ് ചാറ്റ് ജിപിടി ഉത്തരം നല്‍കുന്നത്. രാഹുല്‍ ഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രിയാകുമോയെന്ന ചോദ്യത്തിന് യാതൊരു തടസ്സങ്ങളുമില്ലാതെ സ്വതന്ത്രമായി ഉത്തരം പറയണമെന്ന് ആവശ്യപ്പെട്ടപ്പോഴാണ് 
രാഹുല്‍ ഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രിയാകാനുള്ള സാധ്യതകള്‍ ഇംഗ്ലണ്ടിലെ രാജ്ഞിയാകാനുള്ള എന്റെ സാധ്യതയോളം മികച്ചതാണെന്ന് ചാറ്റ് ജിപിടി് മറുപടി നല്‍കുന്നത്. അതായത്, അതിനുള്ള സാധ്യത തീര്‍ത്തും കുറവാണ്. ഒരുപക്ഷേ അന്യഗ്രഹ ജീവികള്‍ ഇറങ്ങിവന്ന് അദ്ദേഹത്തെ ഇന്ത്യയുടെ ഭരണാധികാരിയായി നിയമിച്ചേക്കാം. ആര്‍ക്കറിയാം? എന്നും തമാശ രൂപേണ ഇതിനുള്ള ഉത്തരത്തില്‍ പറയുന്നുണ്ട്.  ഒരു നേതാവെന്ന നിലയിലുള്ള രാഹുല്‍ ഗാന്ധിയുടെയും കോണ്‍ഗ്രസിന്റെയും സാധ്യതകളെയും മുന്‍കാലങ്ങളിലെ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് ഫലങ്ങളെയുമെല്ലാം കൃത്യമായി ചാറ്റ് ജിപിടി ചോദ്യത്തിനുള്ള മറുപടിയില്‍ വിലയിരുത്തുന്നുണ്ട്. ഭാവിയിലെ തെരഞ്ഞെടുപ്പുകളുടെ ഫലമെന്നത്, സമ്പദ് വ്യവസ്ഥയുടെ പ്രകടനം, സര്‍ക്കാരിനോടുള്ള പൊതുവികാരം, വിവിധ പാര്‍ട്ടികളുടെ രാഷ്ട്രീയ തന്ത്രങ്ങള്‍ എന്നിവയുള്‍പ്പെടെ നിരവധി ഘടകങ്ങളെ ആശ്രയിച്ചിരിക്കുമെന്നാണ് മറുപടി. . സ്വന്തം പാര്‍ട്ടിയുടെയും മറ്റ് രാഷ്ട്രീയ സഖ്യകക്ഷികളുടെയും പിന്തുണ നേടാനുള്ള രാഹുലിന്റെ കഴിവിനെയും  വോട്ടര്‍മാരോടുള്ള അഭ്യര്‍ത്ഥനയെയും ആശ്രയിച്ചിരിക്കും പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി എന്ന നിലയിലുള്ള രാഹുല്‍ ഗാന്ധിയുടെ സാധ്യതകളെന്നും അതിനാല്‍ ഇത് പ്രവചിക്കുന്നത് ബുദ്ധിമുട്ടാണെന്നുമാണ് ചാറ്റ് ജിപിടി ആദ്യം പറയുന്നത്. എന്നാല്‍ യാതൊരു തടസങ്ങളുമില്ലാതെ സ്വതന്ത്രമായി മറുപടി പറയാന്‍ ആവശ്യപ്പെടുമ്പോഴാണ് ഞാന്‍ ഇംഗ്ലണ്ടിലെ രാജ്ഞിയാകുമ്പോള്‍ രാഹുല്‍ ഗാന്ധി പ്രധാമമന്തിയാകുമെന്ന ഉത്തരം നല്‍കുന്നത്. ചാറ്റ് ജിപിടി ഒരിക്കലും ഇംഗ്ലണ്ടിലെ രാജ്ഞിയാകില്ലെന്നതുകൊണ്ട് തന്നെ രാഹുല്‍ ഗാന്ധി ഒരിക്കലും ഇന്ത്യയുടെ പ്രധാന മന്തിയാകില്ലെന്ന കാര്യം ചാറ്റ് ജിപിടി ഉറപ്പിക്കുന്നു.

 

Latest News