Sorry, you need to enable JavaScript to visit this website.

കാണാതായ സ്ത്രീ പെരുമ്പാമ്പിന്റെ വയറ്റില്‍ 

ജക്കാര്‍ത്ത- ഇന്തോനേഷ്യയില്‍ പച്ചക്കറിത്തോട്ടത്തില്‍നിന്ന് കാണാതായ സ്ത്രീയെ പെരുമ്പാമ്പിന്റെ വയറ്റില്‍ കണ്ടെത്തി. ഇന്തോനേഷ്യയിലെ മുന ദ്വീപിലെ സുലവേസി തീരത്തെ പെര്‍ഷ്യാപന്‍ ലവേല എന്ന ഗ്രാമത്തിലാണ് സംഭവം. വാ തിബ എന്ന 54 കാരിയാണ് കൊല്ലപ്പെട്ടത്. 
വ്യാഴാഴ്ച രാത്രി പച്ചക്കറിത്തോട്ടത്തില്‍ പോയിരുന്ന വാ തിബയെ കാണാതാകുകയായിരുന്നു. ഇവര്‍ക്കായി തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പക്ഷേ, ഇവരുടെ പച്ചക്കറിത്തോട്ടത്തില്‍ കൂറ്റന്‍ പെരുമ്പാമ്പിനെ  തെരച്ചില്‍ നടത്തിയ നാട്ടുകാര്‍ കണ്ടെത്തി. വാ തിബ ഉപയോഗിച്ചിരുന്ന കത്തി ഇതിനു സമീപമുണ്ടായിരുന്നു. 
സംശയം തോന്നിയ നാട്ടുകാര്‍  പെരുമ്പാമ്പിനെ കൊന്ന് വയര്‍ കീറി പരിശോധിക്കുകയായിരുന്നു. ഏഴു മീറ്റര്‍ നീളമുണ്ടായിരുന്ന പെരുമ്പാമ്പ് സ്ത്രീയുടെ തലയാണ് ആദ്യം വിഴുങ്ങിയത്. പിന്നീട് ശരീരംകൂടി വിഴുങ്ങുകയായിരുന്നെന്ന് പ്രാദേശിക പോലീസ് മേധാവി ഹംക പറഞ്ഞു.
പാറക്കെട്ടുകള്‍ നിറഞ്ഞ സുലവേസി തീരം പാമ്പുകളുടെ കേന്ദ്രമായാണ് അറിയപ്പെടുന്നത്. ഇന്തോനേഷ്യ, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളില്‍ ആറു മീറ്ററിലധികം നീളമുള്ള പെരുമ്പാമ്പുകള്‍ സാധാരണമാണ്. 
 

Latest News