തായിഫ്- ആലപ്പുഴ കായംകുളം പുതുപ്പള്ളി ശ്രീനിലയത്തില്‍ ശ്രീകുമാര്‍ ശ്രീനിവാസന്‍(54) തായിഫില്‍ നിര്യാതനായി. ശ്രീനിവാസന്റെയും ജഗദമ്മയുടെയും മകനാണ്. താമസ സ്തലത്തുവെച്ച് ദേഹസ്വാസ്ഥ്യം അനുഭവപ്പെട്ട ശ്രീകുമാറിനെ സഹപ്രവര്‍ത്തകര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ രാജി വിസിറ്റ് വിസയില്‍ സൗദിയിലുണ്ട്. മക്കള്‍: പരേതനായ സരണ്‍ എസ് കുമാര്‍, സുബിന്‍ എസ് കുമാര്‍. സരണ്‍ കഴിഞ്ഞ ജൂണില്‍ നാട്ടില്‍ വാഹനാപകടത്തിലാണ് മരിച്ചത്.
തായിഫ് കിംഗ് അബ്ദുല്‍ അസീസ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടില്‍ കൊണ്ടുപോകാനുള്ള നടപടിക്രമങ്ങള്‍ കോണ്‍സുലേറ്റ് വെല്‍ഫയര്‍ കമ്മിറ്റി അംഗം പന്തളം ഷാജിയുടെ സഹായത്തോടെ നടന്നുവരുന്നു. സഹപ്രവര്‍ത്തകരായ അമലിനെയും ഷാരോണിനെയും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാന്‍ ഭാര്യ രാജി ചുമതപ്പെടുത്തി.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)