Sorry, you need to enable JavaScript to visit this website.

പേവിഷ ബാധക്കെതിരെ കുത്തിവെപ്പെടുത്ത 14 വയസുകാരന്റെ ശരീരം തളര്‍ന്നു

ആലപ്പുഴ - പേവിഷ ബാധക്കെതിരെ കുത്തിവെപ്പെടുത്ത 14 വയസുകാരന്റെ ശരീരം തളര്‍ന്നതായി പരാതി. ചേര്‍ത്തല താലൂക്ക് ആശുപത്രിയുടെ ഭാഗത്ത് നിന്നുണ്ടായ അനാസ്ഥയാണ് ഇതിന് കാരണമെന്ന് ആരോപിച്ച് കുട്ടിയുടെ കുടുംബം രംഗത്തെത്തി. വാക്സിന്‍ പ്രശ്നമുണ്ടെന്ന് ഡോക്ടര്‍മാരെ അറിയിച്ചിട്ടും വീണ്ടും തുടര്‍ച്ചയായി കുട്ടിയില്‍ കുത്തിവയ്പ് നടത്തുകയായിരുന്നുവെന്നു കുടുംബം ആരോപിക്കുന്നു. ചേര്‍ത്തല കരുവ സ്വദേശി പ്രദീപ്കുമാറിന്റെയും അനിതയുടെയും മകനായ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി കാര്‍ത്തിക്കിന്റെ  ശരീരമാണ് പേവിഷബാധയ്ക്കുള്ള റാബിസ് വാക്‌സിന്‍ എടുത്തിനെ തുടര്‍ന്ന് തളര്‍ന്നത്. പൂച്ച മാന്തിയതിനെ തുടര്‍ന്നാണ് കാര്‍ത്തിക്കിനെ ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. രണ്ടാം ഡോസു മുതലാണ് ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ കുട്ടിയില്‍ കണ്ട് തുടങ്ങിയതെന്ന് മാതാപിതാക്കള്‍ പറയുന്നു. വാക്സിനേഷന്റെ പ്രശ്നങ്ങള്‍ പറഞ്ഞപ്പോള്‍ അത് കുട്ടിയുടെ പേടി മാത്രമാണെന്ന് പറഞ്ഞ് ഡോക്ടര്‍മാര്‍ നിസ്സാരമാക്കുകയായിരുന്നു. ലക്ഷണങ്ങള്‍ ഗൗരവത്തിലെടുക്കാതെ വീണ്ടും ഡോസുകള്‍ നല്‍കിയതോടെ കാര്‍ത്തിക്കിന്റെ ശരീരം പൂര്‍ണമായും തളര്‍ന്നു. വാകസിന്‍ നാഡീ വ്യൂഹങ്ങളെ തളര്‍ത്തികളഞ്ഞെന്നാണ്  പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജിലെ ന്യൂറോ വിഭാഗം ഡോക്ടര്‍മാര്‍ കുടുംബത്തെ അറിയിച്ചത്. കഴിഞ്ഞ ഒരുമാസമായി കാര്‍ത്തിക് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

 

 

 

Latest News