Sorry, you need to enable JavaScript to visit this website.

ബസില്‍ ഹിന്ദു യുവതിയോട് സംസാരിച്ച മുസ്ലിം യുവാവിന് മര്‍ദനം; നാലു പേര്‍ അറസ്റ്റില്‍

മംഗളൂരു- കര്‍ണാടകയില്‍ ബസില്‍വെച്ച് സുഹൃത്തായ ഹിന്ദുയുവതിയോട് സംസാരിച്ച മുസ്ലിം യുവാവിന് മര്‍ദനം. ദക്ഷിണ കന്നഡയിലാണ് സംഭവം. ഉജിരെക്ക് സമീപംവെച്ച് മര്‍ദനമേറ്റ 22 കാരന്‍ സഹീറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബസ് ബെല്‍ത്തങ്ങാടിയില്‍ എത്തിയപ്പോള്‍ യുവതി ഇറങ്ങിപ്പോയിരുന്നു. ബസില്‍ യാത്ര തുടര്‍ന്ന സഹീറിനെ ഉജിരെയില്‍ എത്തിയപ്പോള്‍ ഒരു സംഘം ബസ് തടഞ്ഞ് പുറത്തേക്ക് വലിച്ചിറക്കിയ ശേഷം മര്‍ദിക്കുകയായിരുന്നു.
മര്‍ദിച്ച നാലു പേര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിമയത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തതായി പോലീസ് പറഞ്ഞു. എല്ലാ പ്രതികളേയും അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു. യുവാവും യുവതിയും പരസ്പരം അറിയുന്നവരാണെന്ന് പോലീസ് സ്ഥിരീകരിച്ചു. എന്താണ് മര്‍ദനത്തിന്റെ കാരണമെന്ന കണ്ടെത്താനാണ് അന്വേഷണമെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. സഹീറിന്റെ പരിക്ക് ഗുരുതരമല്ലെന്നും ആശുപത്രയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തതായും പോലീസ് പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News