Sorry, you need to enable JavaScript to visit this website.

പയ്യന്നൂരിൽ വ്യാപാരി നേതാവിന്റെ വാഹനം കത്തിച്ചു

പയ്യന്നൂർ-വ്യാപാരി സംഘടന നേതാവിന്റെ വാഹനം തീവെച്ചു നശിപ്പിച്ചു. മാതമംഗലം ഏര്യത്തെ ജനസേവന കേന്ദ്രം ഉടമയും വ്യാപാരി വ്യവസായി സമിതി യൂണിറ്റ് സെക്രട്ടറിയുമായ പൊടിക്കളം മുത്തപ്പൻ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന പി.പി.ഗിരീഷ് കുമാറിന്റെ ഓട്ടോ ടാക്‌സിയാണ് അജ്ഞാതർ തീവെച്ച് നശിപ്പിച്ചത്. 
പയ്യന്നൂർ ഏ.കെ.ജിഭവന് സമീപം ഗിരീഷ് ആർട്ടിസ്റ്റ് ആന്റ് അഡ്വവർട്ടൈസിംഗ് സ്ഥാപനം നടത്തുന്ന ഗിരീഷ് കഴിഞ്ഞ രാത്രി പത്തരമണിയോടെ നാട്ടിലെത്തി വീടിന് സമീപത്തെ പറമ്പിൽ നിർത്തിയിട്ടതായിരുന്നു വാഹനം. സ്വന്തം ആവശ്യത്തിനായി ഉപയോഗിച്ചിരുന്ന സ്വകാര്യ രജിസ്‌ട്രേഷൻ ചെയ്ത് ഓട്ടോ ടാക്‌സിയാണ് അക്രമികൾ അഗ്‌നിക്കിരയാക്കിയത്. വാഹനം കത്തുന്നത് കണ്ട് അയൽവാസികൾ വിവരമറിയിച്ചതിനെ തുടർന്ന് ഉടമയും ഓടി കൂടിയ നാട്ടുകാരുമാണ് തീയണച്ചത്. വിവര മറിഞ്ഞ് പയ്യന്നൂരിൽ നിന്നും ഫയർഫോഴ്‌സും സ്ഥലത്തെത്തിയിരുന്നു. വാഹനരേഖകളും വാഹനത്തിൽ സൂക്ഷിച്ച ജോലി സംബന്ധമായ സാധനങ്ങളും ടൂൾസും കത്തിനശിച്ചു. ഓട്ടോ ടാക്‌സി പൂർണ്ണമായും കത്തിനശിച്ച നിലയിലാണ്. വിവരമറിഞ്ഞ് പരിയാരം പോലീസ് സ്ഥലത്തെത്തി പരിശോധിച്ചിരുന്നു. വാഹനം തീവെക്കാനുള്ള കാരണം വ്യക്തമല്ല.
 

Latest News