ദുബായ്-ഡാനിഷ് നികുതി അധികൃതരെ കബളിപ്പിച്ച് 100 കോടി ബില്യണ്‍ ഡോളറിലധികം തട്ടിപ്പ് നടത്തിയെന്ന് കരുതുന്ന ബ്രിട്ടീഷ് പൗരനെ ഡെന്മാര്‍ക്കിന് കൈമാറാനുള്ള നടപടികള്‍ ആരംഭിച്ചതായി യുഎഇ ഉദ്യോഗസ്ഥന്‍ അറിയിച്ചു.
ഒമ്പത് ബില്യണ്‍ ഡാനിഷ് ക്രൗണ്‍സ് ഡിവിഡന്റ് ടാക്‌സ് റീഫണ്ട് നേടുന്നതിനുള്ള പദ്ധതിയിലേക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള നിക്ഷേപകരേയും കമ്പനികളേയും ക്ഷണിച്ച സഞ്ജയ് ഷാ എന്നയാളാണ് യു.എ.ഇയില്‍ പിടിയിലായത്.
ജൂണില്‍ ദുബായില്‍ അറസ്റ്റിലായ സഞ്ജയ് ഷാ, തെറ്റായി ഒന്നും ചെയ്തിട്ടില്ലെന്ന് വാദിക്കുകയാണെങ്കിലും ഇയാളെ കൈമാറുന്നതിനെതിരായ അപ്പീല്‍ യു.എ.ഇ അറ്റോര്‍ണി നിരസിച്ചതായി റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
സഞ്ജയ് ഷായുടെ അപ്പീല്‍ ദുബായ് കോടതി നിരസിച്ചിരിക്കെ, പ്രതിയെ കൈമാറുന്നതിനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്ന് യു.എ.ഇ ഉദ്യോഗസ്ഥന്‍ പറഞ്ഞു. 2022 ജൂണില്‍ ദുബായില്‍ അറസ്റ്റിലായ ബ്രിട്ടീഷുകാരന് കോണ്‍സുലര്‍ സഹായം നല്‍കുന്നുണ്ടെന്നും പ്രാദേശിക അധികാരികളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ബ്രിട്ടന്റെ വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
കള്ളപ്പണത്തിന്റെ കേന്ദ്രമെന്ന പ്രതിച്ഛായ മറികടക്കാന്‍ ശ്രമിക്കുന്ന യു.എ.ഇ 2022 മാര്‍ച്ചില്‍ ഡെന്‍മാര്‍ക്ക് ഉള്‍പ്പെടെ വിവിധ രാജ്യങ്ങളുമായി പ്രതികളെ കൈമാറുന്ന കരാറുകളില്‍ ഒപ്പുവെച്ചിരുന്നു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)