ഹൈദരബാദ്- ഭിന്ന ശേഷിയുള്ള ഇരട്ടകളെ അമ്മാവൻ കൊലപ്പെടുത്തി. ഹൈദരാബാദിലെ ചൈതന്യപുരിയിലാണ് സംഭവം. പന്ത്രണ്ട് വയസുള്ള ഇരട്ടകളായ സ്രുജന റെഡ്ഡി, വിഷ്ണുവർധൻ റെഡ്ഡി എന്നിവരെയാണ് ഇവരുടെ അമ്മയുടെ സഹോദരൻ കൊലപ്പെടുത്തിയത്. കൊലപാതകവുമായി ബന്ധപ്പെട്ട് അമ്മാവൻ മല്ലികാർജ്ജുൻ റെഡ്ഡിയെ പോലീസ് പിടികൂടി. ഇയാളെ സഹായിച്ച ടാക്‌സി ഡ്രൈവറും റൂംമേറ്റുമായ ഒരാളെയും പിടികൂടിയിട്ടുണ്ട്.