Sorry, you need to enable JavaScript to visit this website.

വികലാംഗരായ കുട്ടികളെ ഉപയോഗിച്ച് യാചന ബിസിനസാക്കിയ സംഘം അറസ്റ്റില്‍

ജിദ്ദ - വികലാംഗരായ കുട്ടികളെ ഭിക്ഷാടനത്തിന് ഉപയോഗിക്കുന്ന സംഘത്തെ ജിദ്ദയില്‍ നിന്ന് സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്തു. യെമനികളാണ് അറസ്റ്റിലായത്. നഗരത്തിലെ പഴയ വീട് കേന്ദ്രീകരിച്ചാണ് സംഘം വികലാംഗ കുട്ടികളെ ഉപയോഗിച്ച് ജുമാമസ്ജിദുകള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും മറ്റും മുന്നില്‍ ഭിക്ഷാടനം നടത്തിയിരുന്നത്. വികലാംഗ കുട്ടികളെ മസ്ജിദുകള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും മുന്നില്‍ എത്തിക്കുകയും ഭിക്ഷാടനത്തിലൂടെ കുട്ടികള്‍ നേടുന്ന പണം കൈക്കലാക്കുകയുമാണ് സംഘം ചെയ്തിരുന്നത്. പ്രതികളെ ചോദ്യം ചെയ്തുവരികയാണെന്ന് ജിദ്ദ പോലീസ് അറിയിച്ചു. അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം പ്രതികള്‍ക്കെതിരായ കേസ് നിയമ നടപടികള്‍ക്ക് പബ്ലിക് പ്രോസിക്യൂഷന് കൈമാറും.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News