ഒറ്റപ്പാലം- നെന്മാറ വേല കണ്ട് മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ചിരുന്ന കാറും ടോറസ് ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. വാണിയംകുളത്ത് ഉണ്ടായ അപകടത്തിൽ വിളയൂർ കരിങ്ങനാട് നീളംതൊടി വീട്ടിൽ സതീഷ്(34) ആണ് മരിച്ചത്. കാറിൽ ഒപ്പം യാത്ര ചെയ്തിരുന്ന ഏഴ് പേർക്ക് പരിക്കേറ്റു. പ്രവാസിയായ സതീഷ് ഇലക്ട്രീഷ്യനായിരുന്നു.