ശത്രുഘ്‌നന്‍ സിന്‍ഹ ബി.ജെ.പി പാര്‍ട്ടി വിടാന്‍ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. അടുത്ത തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ എതിര്‍പക്ഷത്ത് നിന്ന് മത്സരിക്കുമെന്നാണ് ശത്രുഘ്‌നന്‍ സിന്‍ഹ വ്യക്തമാക്കിയിരിക്കുന്നത്. പ്രതിച്ഛായ നഷ്ടപ്പെട്ട് കൊണ്ടിരിക്കുന്ന മോഡി സര്‍ക്കാരിന് അടുത്ത തിരിച്ചടി കൂടിയാണിത്. നേരത്തെ മുതിര്‍ന്ന നേതാക്കളെ പാര്‍ട്ടിയില്‍ നിലനിര്‍ത്താനും അടുത്ത തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാനും ബിജെപി ശ്രമിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി അദ്വാനിയെ മത്സരിപ്പിക്കുമെന്നും സൂചനയുണ്ടായിരുന്നു. എന്നാല്‍ ശത്രുഘ്‌നന്‍ സിന്‍ഹയുടെ നിലപാടോടെ ഇതിന് കനത്ത തിരിച്ചടിയേറ്റിരിക്കുകയാണ്. ബീഹാറിലെ പ്രതിപക്ഷ നേതാവും ആര്‍ജെഡി അധ്യക്ഷനുമായ തേജസ്വി യാദവ് സംഘടിപ്പിച്ച ചടങ്ങിനെത്തിയപ്പോഴാണ് ശത്രുഘ്‌നന്‍ സിന്‍ഹ നിലപാട് വ്യക്തമാക്കിയത്. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആര്‍ജെഡിയുടെയോ കോണ്‍ഗ്രസിന്റെയോ ടിക്കറ്റില്‍ മത്സരിക്കുമെന്നാണ് അദ്ദേഹം പറയുന്നത്. പട്‌ന സാഹിബ് മണ്ഡലത്തില്‍ നിന്നാണ് മത്സരിക്കുന്നതെന്ന് ശത്രുഘ്‌നന്‍ സിന്‍ഹ പറഞ്ഞു. നേരത്തെ 2014ല്‍ സിന്‍ഹ വിജയിച്ചതും ഇതേ മണ്ഡലത്തിലാണ്.