നെടുമ്പാശേരി- കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം അനധികൃതമായി കടത്താൻ ശ്രമിച്ച അമ്പതു ലക്ഷം രൂപയുടെ സ്വർണം എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പിടിച്ചു. സൗദി എയർലൈൻസ് വിമാനത്തിൽ ജിദ്ദയിൽ നിന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വന്ന കോഴിക്കോട് സ്വദേശി മുഹമ്മദ് റിനാസിൽ നിന്നുമാണ് ശരീരത്തിൽ ഒളിപ്പിച്ച നിലയിൽ നാല് സ്വർണ ക്യാപ്‌സൂളുകൾ കണ്ടെത്തിയത്. 1170.75 ഗ്രാം സ്വർണമാണ് ഉണ്ടായിരുന്നത്.