തിരുവനന്തപുരം- ലോക കേരള സഭയുടെ മേഖല സമ്മേളനം സൗദിയിൽ. അടുത്ത സെപ്തംബറിലാണ് സൗദിയിൽ ലോകകേരള സഭ നടക്കുക. മറ്റൊരു മേഖല സമ്മേളനം അമേരിക്കയിൽ നടക്കും. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ഇതിനായി സൗദിയിലേക്കും അമേരിക്കയിലേക്കും യാത്രയാകും. ജൂണിലാണ് അമേരിക്കയിൽ ലോക കേരള സഭയുടെ മേഖല സമ്മേളനം നടക്കുക. സമ്മേളനങ്ങൾക്കായി ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ രണ്ടു സബ് കമ്മിറ്റികൾ രൂപീകരിച്ചു.
അതേസമയം, സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നിലനിൽക്കെ മന്ത്രിമാരും മുഖ്യമന്ത്രിയും ടൂർ പോകുന്നത് അംഗീകരിക്കാനാകില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)