Sorry, you need to enable JavaScript to visit this website.

വിഎച്ച്പിയും ബജ്രംഗദളും മതഭീകര സംഘടനകളെന്ന് അമേരിക്ക

ന്യൂദല്‍ഹി- ആര്‍ എസ് എസ് പിന്തുണയുള്ള സംഘപരിവാര്‍ സംഘടനകളായ വിശ്വ ഹിന്ദു പരിഷത്ത്(വിഎച്ച്പി), ബജ്രംഗ്ദള്‍ എന്നീ തീവ്രഹിന്ദുത്വ സംഘടകള്‍ മതഭീകര സംഘടനകളാണെന്ന് യുഎസ് രഹസ്യാന്വേഷണ ഏജന്‍സിയായ സി ഐ എ രേഖ. ഈ സംഘടനകളെ രാഷ്ട്രീയ സമ്മര്‍ദ്ദ ഗ്രൂപ്പുകളെന്ന വിഭാഗത്തിലാണ് സിഐഎയുടെ വേള്‍ഡ് ഫാക്ട്ബുക്കില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇവര്‍ രാഷ്ട്രീയ രംഗത്തുണ്ടെങ്കിലും നേതാക്കള്‍ തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാറില്ലെന്നും രേഖ പറയുന്നു. ആര്‍ എസ് എസ്, ഹുര്‍റിയത്ത് കോണ്‍ഫറന്‍, ജംഇയത്ത് ഉലമായെ ഹിന്ദ് എന്നീ സംഘടനകളേയും ഇന്ത്യയിലെ രാഷ്ട്രീയ സമ്മര്‍ദ്ദ ഗ്രൂപ്പുകളായാണ് സിഐഎ എണ്ണുന്നത്. എന്നാല്‍ ആര്‍ എസ് എസിനെ വിശേഷിപ്പിച്ചിരിക്കുന്നത് ദേശീയവാദി സംഘടനയെന്നും ഹുര്‍റിയത്തിനെ വിഘടനവാദികളെന്നും ജംഇയത്ത് ഉലമായെ ഹിന്ദിനെ മതസംഘടന എന്നുമാണ് വിശേഷിപ്പിച്ചിരിക്കുന്നത്. 

ഒരോ രാജ്യത്തെ കുറിച്ചുമുള്ള വസ്തുതകളും വിവരങ്ങളുമടങ്ങിയ വേള്‍ഡ് ഫാക്ട്ബുക്ക് സിഐഎ എല്ലാ വര്‍ഷവും പ്രസിദ്ധീകരിക്കുന്നുണ്ട്. യുഎസ് സര്‍ക്കാരിനും ഇന്റലിജന്‍സിനും ഉപയോഗപ്പെടുത്താനുള്ള റഫന്‍സ് ഗ്രന്ഥമാണിത്. രാജ്യങ്ങളെ കുറിച്ചുള്ള സമഗ്രമായ വിവരങ്ങള്‍ ഇതിലടങ്ങിയിരിക്കും. സര്‍ക്കാര്‍, സമ്പദ് വ്യവസ്ഥ, രാഷ്ട്രീയം, പാര്‍ട്ടികള്‍, സൈന്യം, സാങ്കേതി ശക്തി തുടങ്ങി എല്ലാ മേഖലകളെ കുറിച്ചുമുള്ള വസ്തുതകളാണ് ഇതിന്റെ ഉള്ളടക്കം. 1962 മുതല്‍ സിഐഎ ഇതു പ്രസിദ്ധീകരിച്ചു വരുന്നുണ്ടെങ്കിലും 1975-ലാണ് ആദ്യമായി പരസ്യപ്പെടുത്തിയത്.
 

Latest News