കൊച്ചി- കാക്കനാട്ടെ ഒരു ഹോട്ടലില്‍ നിന്നും എം. ഡി. എം. എയുമായി കാസര്‍ഗോഡ് സ്വദേശിയെ അറസ്റ്റ് ചെയ്തു. അല്‍താഫ് (26) ആണ് രാസലഹരിയുമായി അറസ്റ്റിലായത്.
79 ഗ്രാം എം. ഡി. എം. എയും ഒരു ലക്ഷത്തി പതിനാലായിരം രൂപയും ഇയാളില്‍ നിന്ന് പിടിച്ചെടുത്തു. ബാംഗ്ലൂരില്‍ നിന്ന് കേരളത്തിലേക്ക് മയക്കു മരുന്ന് എത്തിച്ചു വില്‍പ്പന നടത്തുന്ന ശൃംഖലയിലെ കണ്ണിയാണ് ഇയാള്‍.
കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ സേതുരാമന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രതിയായ അല്‍താഫ് ആഴ്ചകളായി പോലീസ് നിരീക്ഷണത്തിലായിരുന്നു. കൊച്ചി സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ബിജു ഭാസ്‌കര്‍, നാര്‍ക്കോട്ടിക്ക് അസിസ്റ്റന്റ് കമ്മീഷണര്‍ അബ്ദുല്‍ സലാം എന്നിവരുടെ നേതൃത്വത്തില്‍ തൃക്കാക്കര പോലീസും യോദ്ധാവ് സ്‌ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്.