ഭോപ്പാല്‍-തീവ്രവാദികളുടെയും പാകിസ്ഥാന്റെയും സുഹൃത്താണെന്ന് ആരോപിച്ച ബി.ജെ.പി നേതാവിനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ ദിഗ്‌വിജയ സിംഗ്.
ബി.ജെ.പിയുടെ മധ്യപ്രദേശ് ചുമതലയുള്ള പി.മുരളീധര്‍ റാവുവാണ് ദിഗ് വിജയ് സിംഗിനെ ആക്ഷേപിച്ചിരുന്നത്. റാവു ഇത്തരമൊരു പരാമര്‍ശം നടത്തിയതിന്റെ വാര്‍ത്താ റിപ്പോര്‍ട്ടിന്റെ ചിത്രം സഹിതം ദിഗ് വിജയ്‌സിംഗ് ഈ വിഷയത്തില്‍ ട്വീറ്റ് ചെയ്തു.
ബിജെപിയെ പാകിസ്ഥാനേക്കാള്‍ വലിയ ശത്രുവായാണ് ദിഗ് വിജയ് സിംഗ് കാണുന്നതെന്നും ശനിയാഴ്ച മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ ഔദ്യോഗിക വസതിയില്‍ നടന്ന ചടങ്ങില്‍ റാവു പറഞ്ഞിരുന്നു.
നിങ്ങള്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് കോടതിയില്‍ മറുപടി പറയണമെന്ന് ദിഗ് വിജയ് സിംഗ് ട്വീറ്റ് ചെയ്തു.
വ്യാപം അഴിമതിയില്‍ ബിജെപി അധ്യക്ഷന്‍ വി.ഡി ശര്‍മ്മയ്ക്ക് പങ്കുണ്ടെന്ന് ആരോപിച്ച ദിഗ് വിജയ് സിംഗ് മാനനഷ്ടക്കേസുകള്‍ നേരിടുന്നുണ്ട്.
2014ല്‍ ഫയല്‍ ചെയ്ത കേസില്‍ കഴിഞ്ഞ ഫെബ്രുവരിയിലാണ് സിംഗിന് ജാമ്യം ലഭിച്ചത്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)