പെട്രോള്‍ വില റോക്കറ്റ് പോലെ കുതിക്കുമ്പോള്‍ മഹാരാഷ്ട്രയിലെ ചില പമ്പുകളില്‍ പെട്രോള്‍ വില ലിറ്ററിന് ഒമ്പത് രൂപ വരെ കുറച്ചു. മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന അദ്ധ്യക്ഷന്‍ രാജ് താക്കറെയാണ് അദ്ദേഹത്തിന്റെ ജന്മദിനത്തില്‍ പെട്രോളിന് വില കുറച്ചു നല്‍കുന്നത്. പക്ഷേ, ഇരുചക്ര വാഹനങ്ങള്‍ക്ക് മാത്രമേ കുറഞ്ഞവിലയില്‍ പെട്രോള്‍ ലഭിക്കുകയുള്ളു. തന്റെ അമ്പതാം പിറന്നാളിനോട് അനുബന്ധിച്ച് മഹാരാഷ്ട്രക്കാര്‍ക്കുള്ള സമ്മാനമെന്ന് പറഞ്ഞാണ് രാജ് താക്കറെ പെട്രോള്‍ വിലയില്‍ ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചത്. സംസ്ഥാനത്തെ തിരഞ്ഞെടുത്ത പമ്പുകളിലെത്തുന്ന എല്ലാ ഇരുചക്ര വാഹന യാത്രക്കാര്‍ക്കും ലിറ്ററിന് ഒമ്പത് രൂപ വരെ ഇളവ് ലഭിക്കും. നിലവില്‍ 84.26 രൂപയാണ് മഹാരാഷ്ട്രയിലെ പെട്രോള്‍ വില. രാജ് താക്കറെയുടെ ജന്മദിനമായ ജൂണ്‍ 14ന് മാത്രമേ ് ഈ ഓഫര്‍ ലഭ്യമാവുകയുള്ളു.