ചെന്നൈ: മുന്‍ വിദ്യാര്‍ത്ഥിനി നല്‍കിയ ലൈംഗിക പീഡന പരാതിയില്‍ ചെന്നൈ കലാക്ഷേത്രയിലെ മലയാളി അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. അസിസ്റ്റന്റ് പ്രൊഫസറായ ഹരി പത്മനാണ് അറസ്റ്റിലായത്. കലാ ക്ഷേത്രയില്‍ പഠിക്കുമ്പോഴും പഠന ശേഷവും അധ്യാപകന്‍ ലൈംഗിമായി പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. മൂന്ന് ദിവസം മുന്‍പ് അധ്യാപകനെതിരെ കേസെടുത്തിരുന്നെങ്കിലും അറസ്റ്റ് ചെയ്തിരുന്നില്ല. കേസെടുക്കാന്‍ വൈകിയതില്‍ പ്രതിഷേധിച്ച് കലാക്ഷേത്രയില്‍ വിദ്യാര്‍ത്ഥികള്‍ സമരം ആരംഭിച്ചിരുന്നു. ഇയാള്‍ക്കെതിരെ കേസെടുത്തതോടെയാണ് സമരം പിന്‍വലിച്ചത്. സ്ത്രീത്വത്തെ അവഹേളിച്ചു എന്നതടക്കം മൂന്ന് വകുപ്പുകളാണ് അധ്യാപകനെതിരെ ചുമത്തിയിട്ടുള്ളത്.