Sorry, you need to enable JavaScript to visit this website.

രണ്ടര വയസുകാരി സഹറയ്ക്കൊപ്പം റഹ്മത്ത്  പോയത് നോമ്പ് തുറക്കാന്‍, പിന്നീട് കേട്ടത്... 

കോഴിക്കോട്- ആലപ്പുഴ-  കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്സ്പ്രസിലെ തീപിടിത്തത്തിനിടെ കാണാതായ മൂന്നു പേരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. മട്ടന്നൂര്‍ സ്വദേശികളായ നൗഫിക്, റഹ്മത്ത്, സഹോദരിയുടെ മകള്‍ സഹറ എന്നിവരാണ് മരിച്ചത്.രണ്ടര വയസുകാരി സഹറയ്ക്കൊപ്പം കോഴിക്കോട് ചാലിയത്തെ ബന്ധുവീട്ടില്‍ നോമ്പുതുറയ്ക്ക് പോയതായിരുന്നു റഹ്മത്തെന്ന് ബന്ധു പ്രതികരിച്ചു. മട്ടന്നൂരിലേക്ക് മടങ്ങിവരുമ്പോഴാണ് അപകടമുണ്ടായത്. ഇന്ന് പുലര്‍ച്ചെ രണ്ടേമുക്കാലോടെയാണ് ഇരുവരുടെയും മരണവിവരമറിയുന്നത്. കുട്ടിയുടെ പിതാവിന്റെ സുഹൃത്തുക്കളാണ് അപകടത്തെക്കുറിച്ച് വിളിച്ചുപറഞ്ഞത്. ഉടന്‍ തന്നെ അങ്ങോട്ടേക്ക് പുറപ്പെട്ടു. ഇവിടെയെത്തിയപ്പോഴാണ് മരണവിവരമറിയുന്നതെന്ന് ബന്ധു ഒരു ചാനലിനോട് പറഞ്ഞു.
ഇന്നലെ രാത്രി ഒന്‍പത് മണിക്കാണ് ആലപ്പുഴ - കണ്ണൂര്‍ എക്‌സിക്യൂട്ടീവില്‍ ആക്രമണം നടന്നത്. ഡി1 കോച്ചിലെ യാത്രക്കാര്‍ക്ക് നേരെ അക്രമി പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. തുടര്‍ന്ന് ഒരാളുടെ ബൈക്കിലാണ് അക്രമി രക്ഷപ്പെട്ടത്. ഇയാളുടെ ബാഗ് കണ്ടെത്തിയിട്ടുണ്ട്. മുന്‍കൂട്ടി പ്ലാന്‍ ചെയ്താണ് ആക്രമണം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം.
 

Latest News