ദുബായ്- യു.എ.ഇയിലെ ജബല്‍ ഹഫീതില്‍ ചന്ദ്രപ്പിറ കണ്ടതായി അവകാശപ്പെട്ടത് ഇന്റര്‍നാഷണല്‍ ആസ്ട്രോണമിക്കല്‍ സെന്ററാണ്. ഇവരുടെ നിരീക്ഷണ സംഘം അല്‍ഐനിലെ ജബല്‍ ഹഫീതില്‍ വൈകിട്ട് 3.43-ന് ചന്ദ്രപ്പിറ കണ്ടുവെന്നാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതിന്റെ ചിത്രങ്ങളും അവര്‍ ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്.
ആസ്ട്രോണമി സെന്റര്‍ റിപ്പോര്‍ട്ട് ഉണ്ടെങ്കിലും യു.എ.ഇയില്‍ നാളെ പെരുന്നാളാണോ എന്ന കാര്യം പ്രഖ്യാപിക്കേണ്ടത് യു.എ.ഇ മൂണ്‍ സൈറ്റിംഗ് കമ്മിറ്റിയാണ്. അസ്തമയത്തിനുശേഷമാണ് കമ്മിറ്റി ചേര്‍ന്ന് തീരൂമാനമെടുക്കുക.
1998 ല്‍ സ്ഥാപിതമായ ഇസ്്ലാമിക് ക്രസന്റ്സ് ഒബ്സര്‍വേഷന്‍ പ്രോജക്ടിനു (ഐ.സി.ഒ.പി) കീഴിലുള്ള സംഘമാണ് ജബല്‍ ഹഫീതില്‍ നിരീക്ഷണം നടത്തിയത്. ഗോള നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലല്ല, മിക്ക രാജ്യങ്ങളും ചന്ദ്രനെ നേരിട്ട് കണ്ടതായ റിപ്പോര്‍ട്ട് സ്ഥിരീകരിച്ച ശേഷമേ പെരുന്നാള്‍ പ്രഖ്യാപിക്കാറുള്ളൂ.
ഐ.സി.ഒ.പി അംഗങ്ങള്‍ ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും മസാടിസ്ഥാനത്തില് ചന്ദ്രനെ നിരീക്ഷിക്കാറുണ്ട്. ഇവരുടെ നിരീക്ഷണ ഫലം പരിശോധനകള്‍ക്ക് ശേഷം ഐ.സി.ഒ.പി വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കാറാണ് പതിവ്.
ഇന്തോനഷ്യയില്‍ ഈദ് പ്രഖ്യാപിച്ചു
അതിനിടെ, ജക്കാര്‍ത്തയില്‍ ചന്ദ്രപ്പിറ കണ്ടതിനെ തടുര്‍ന്ന് ഇന്തോനേഷ്യയില്‍ നാളെ ഈദുല്‍ഫിതര്‍ പ്രഖ്യപിച്ചു.