- ആളെ തിരിച്ചറിഞ്ഞിട്ടില്ല. ഒരു പുരുഷന്റേയും സ്ത്രീയുടെയും കുട്ടിയുടെയും മൃതദേഹമാണ് കണ്ടെത്തിയതെന്ന് പോലീസ്.
കോഴിക്കോട് - കേരളത്തെ ഞെട്ടിച്ച അജ്ഞാതന്റെ ട്രെയിൻ തീ കൊളുത്തലിനു പിന്നാലെ, എലത്തൂർ സ്റ്റേഷനും കോരപ്പുഴ പാലത്തിനും ഇടയിൽ നിന്ന് മൂന്ന് മൃതദേഹം കണ്ടെത്തി. ഒരു പുരുഷന്റേയും സ്ത്രീയുടെയും കുട്ടിയുടെയും മൃതദേഹമാണ് കണ്ടെത്തിയത്. അപകടം നടന്ന റെയിൽ പാളത്തിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്.
ഞായറാഴ്ച രാത്രി ആലപ്പുഴ-കണ്ണൂർ എക്‌സിക്യൂട്ടീവ് ട്രെയിനിൽ അജ്ഞാതൻ പെട്രോളൊഴിച്ച് തീ കൊളുത്തിയതിനെ തുടർന്ന് ട്രെയിനിൽനിന്ന് പുറത്തേക്ക് ചാടിയവരുടേതാകാനാണ് സാധ്യതയെന്നാണ് കരുതുന്നത്. പൊള്ളലേറ്റ് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച കണ്ണൂർ മട്ടന്നൂർ സ്വദേശിയായ റാസിഖ് കൂടെയുള്ള രണ്ടുപേരെ കാണാതായെന്ന് വിവരം നൽകിയിരുന്നു. ആളെ തിരിച്ചറിഞ്ഞിട്ടില്ല. തിരിച്ചറിയാനുള്ള ശ്രമത്തിലാണെന്ന് പോലീസ് പറഞ്ഞു.