Sorry, you need to enable JavaScript to visit this website.

കൊയിലാണ്ടിയിൽ ട്രെയിനിന് തീ കൊളുത്തിയ സംഭവം; യുവതിയെയും കുഞ്ഞിനെയും കാണാനില്ല

കോഴിക്കോട് - കൊയിലാണ്ടിയിൽ ട്രെയിനിൽ തീ കൊളുത്തിയ സംഭവത്തിൽ പൊള്ളലേറ്റത് ഒൻപത് പേർക്ക്. ഒരു സ്ത്രീയെയും കുഞ്ഞിനെയും കാണാനുമില്ല. ആക്രമിയെ രാത്രി വൈകിയും കണ്ടെത്താനായില്ല. ഒരാൾ രണ്ട് കുപ്പി പെട്രോളുമായി കടന്നുവരികയും കുപ്പി തുറന്ന് തെറിപ്പിക്കുകയും തീ 
കൊളുത്തുകയുമായിരുന്നു. അഞ്ചു പേരെ  കോഴിക്കോട് മെഡിക്കൽ കോളജ്  ആശുപത്രിയിലും 3 പേരെ കോഴിക്കോട് ബേബി മെമോറിയൽ
ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഒരാൾക്ക് കൊയിലാണ്ടിയിൽ ചികിത്സ നൽകി വിട്ടു. തലശ്ശേരി കതിരൂർ നായനാർ റോഡ്  അഡ്വക്കറ്റ് ക്ലാർക്ക് അനിൽ കുമാർ (50), ഭാര്യ സജിഷ (47),  മകൻ അദൈ്വദ്  (21), തൃശ്ശൂർ മണ്ണൂത്തി മാനാട്ടിൽ ഹൗസ് അശ്വതി (29), തളിപറമ്പ് പട്ടുവം നീലിമ ഹൗസ് ദീപക് പ്രകാശിന്റെ ഭാര്യ റൂബി (52) എന്നിവരെയാണ് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്.
ജോതീന്ദ്രനാഥ്, പ്രകാശൻ, പ്രിൻസ് എന്നിവരെ ബേബി ആശുപത്രിയിലും പ്രവേശിപ്പിച്ചു. പാപ്പിനിശ്ശേരി സ്വദേശി റഹ്മത്തിനെയും  ഒരു വയസുള്ള കുഞ്ഞിനെയും കാണാതായിട്ടുണ്ട്. റഹ്മത്തിന്റെ സഹോദരൻ റാസികിന് കൊയിലാണ്ടിയിൽ ചികിത്സ നൽകി. ജോതീന്ദ്രനാഥ്, പ്രിൻസ്ന്നിവരെ ഐ
സി യു വിലേക്ക് മാറ്റിയിട്ടുണ്ട്. കണ്ണൂർ എൻജിനീയറിംഗ് കോളജിൽ 89-93 വർഷത്തെ വിദ്യാർഥികളായിരുന്നവരാണ് ഈ ബോഗിയിൽ ഉണ്ടായിരുന്ന കൂടുതൽ പേർ. എറണാകുളത്ത് ബാച്ച് യോഗം കഴിഞ്ഞ് തിരിച്ചു വരികയായിരുന്നു ഇവർ.
 

Latest News