Sorry, you need to enable JavaScript to visit this website.

ചങ്കിടിപ്പാണ് അര്‍ജന്റീന; കിടിലൻ ലുക്കുമായി മന്ത്രി മണിയാശാൻ

തിരുവനന്തപുരം- ഇന്ന് കൊടിയേറുന്ന ലോകകപ്പ് ഫുട്‌ബോളിൽ അർജന്റീന ടീമിന് പിന്തുണയുമായി മണിയാശാൻ. ഇന്ന് രാവിലെയാണ് ഫെയ്‌സ്ബുക്കിൽ അർജന്റീനയുടെ ജഴ്‌സിയുമണിഞ്ഞ് കാലിൽ പന്തുമായി ചങ്കിടിപ്പാണ് അർജന്റീന, അന്നും ഇന്നും എന്നും എന്ന അടിക്കുറിപ്പുമായി വൈദ്യുതി മന്ത്രി മണി എത്തിയത്. പോസ്റ്റ് ചെയ്ത് അധികം വൈകാതെ ചിത്രം വൈറലായി. അർജന്റീന ആരാധകരും എതിർ ടീമിന്റെ ആരാധകരും മണിയാശാന്റെ പോസ്റ്റിന് താഴെ ലോകകപ്പിനേക്കാൾ ആവേശത്തിൽ നിറഞ്ഞുകളിക്കുന്നുണ്ട് ബ്രസീലിനെ പിന്തുണക്കാതെ അർജന്റീനക്ക് പിന്തുണയുമായെത്തിയ മണിയാശാൻ വല്ലാത്ത ചെയ്ത്താണ് ചെയ്തതെന്ന് ബ്രസീൽ ആരാധകരടക്കമുള്ളവർ പറയുമ്പോൾ വാമോസ് അർജന്റീന എന്ന ആർപ്പുവിളികളുമായി അർജന്റീന ആരാധകരും മണിയാശാന്റെ പോസ്റ്റിന് താഴെയുണ്ട്.
 

Latest News