കൊണ്ടോട്ടി (മലപ്പുറം) - കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണവേട്ട. ഉംറക്ക് പോയി മടങ്ങി വരുന്ന നാല് പേരുൾപ്പെടെ ആറു പേരിൽനിന്നായി ഇന്ന് മൂന്ന് കോടി രൂപ വിലവരുന്ന അഞ്ച് കിലോയോളം സ്വർണമാണ് കസ്റ്റംസും ഡി.ആർ.ഐയും ചേർന്ന് പിടികൂടിയത്.
ഉംറ പാക്കേജിൽ പോയ മലപ്പുറം ഊരകം മേൽമുറി സ്വദേശി ഷുഹൈബ്, വയനാട് മേപ്പാടി സ്വദേശി യൂനസ് അലി, കാസർകോട് സ്വദേശി അബ്ദുൽ ഖാദർ, മലപ്പുറം അരിമ്പ്ര സ്വദേശി മുഹമ്മദ് സുഹൈൽ എന്നിവരും ഷാർജയിൽ നിന്നെത്തിയ കോഴിക്കോട് സ്വദേശികളായ ജംഷീർ, ഷൈബുനീർ എന്നിവരുമാണ് പിടിയിലായത്. നാലു യാത്രക്കാർ 3455 ഗ്രാം സ്വർണമിശ്രിതമടങ്ങിയ ക്യാപ്‌സൂകൾ ശരീരത്തിനുള്ളിൽ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്.