ജിദ്ദ- സൗദിയിൽ മെഡിക്കൽ രംഗത്ത് തടവും പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമായി കണക്കാക്കുന്ന പത്തു സാഹചര്യങ്ങൾ ആരോഗ്യവകുപ്പ് ആവർത്തിച്ചു വ്യക്തമാക്കി.
1. ബന്ധപ്പെട്ട വകുപ്പുകളിൽ നിന്ന് അനുമതി നേടിയ ശേഷമല്ലാതെ വൈദ്യ സഹായമോ ചികിത്സയോ നൽകുന്നതായി സ്വയമോ മറ്റുള്ളവർക്കോ വേണ്ടി പരസ്യം ചെയ്യൽ
2. ന്യായമായ കാരണം കൂടാതെ രോഗികളെ പരിശോധിക്കാതിരിക്കൽ
3.നേടിയിട്ടില്ലാത്ത ബിരുദങ്ങളും യോഗ്യതകളും വിസിറ്റിംഗ് കാർഡുകളിലോ നോട്ടീസുകളിലോ പരസ്യങ്ങളിലോ നൽകൽ
4. മെഡിക്കൽ മേഖലയിൽ തനിക്ക് അനുവദിച്ചിട്ടില്ലാത്ത മറ്റു ജോലികൾ ഏറ്റെടുത്ത് ചെയ്യൽ
5. രോഗികളിൽ നിന്ന് കൈക്കൂലിയോ പാരിതോഷികങ്ങളോ സ്വീകരിക്കൽ
6.ഉപഭോക്താക്കളെ പ്രത്യേകം ഫാർമസികളിലേക്കോ ഉപകരണങ്ങൾ വാങ്ങാൻ പ്രത്യേക സ്ഥാപനങ്ങളിലേക്കോ തിരിച്ചു വിടൽ
7.സൗജന്യമായോ പ്രതിഫലത്തിനു വേണ്ടിയോ അനുവാദമില്ലാത്ത മറ്റു സ്ഥാപനങ്ങളിൽ മെഡിക്കൽ സേവനം നൽകുകയോ ലാബ് പരിശോധനകൾ നടത്തുകയോ ചെയ്യൽ
8.ഫാർമസികളിലൊഴികെ മെഡിക്കൽ മേഖലയിൽ ജോലിചെയ്യുന്നവർ തങ്ങളുടെയടുക്കൽ അനുവദിച്ചിതിലുമധികം അളവിൽ മരുന്നുകൾ സൂക്ഷിച്ചു വെക്കൽ
9. സാമ്പിൾ മരുന്നുകളോ പരിചയപ്പെടുത്താൻ നൽകിയിട്ടുള്ള മരുന്നുകളോ വിൽക്കൽ
10 അനുവദിനീയമല്ലാത്ത ഏതെങ്കിലും തരത്തിലുള്ള പ്രയോജനങ്ങൾ ലഭിക്കുന്നതിന് ഉപഭോക്താക്കളെ സഹായിക്കുകയോ ലഭ്യമാക്കി നൽകുകയോ ചെയ്യൽ.
മുകളിലെ പ്രവൃത്തികളെല്ലാം കുറ്റകൃത്യമായി കണക്കാക്കി ആറു മാസം തടവും ഒരു ലക്ഷം റിയാൽ വരെ പിഴയും ഈടാക്കുമെന്ന് സൗദി ആരോഗ്യവകുപ്പ് നിർദേശിക്കുന്ന നിയമാവലികളുടെ ഭാഗമാണ്.