Sorry, you need to enable JavaScript to visit this website.

'ചിറ്റിലപ്പിള്ളി സ്‌ക്വയര്‍' നാടിന് സമര്‍പ്പിച്ചു 

കൊച്ചി- കൊച്ചിക്ക് പുതിയ മുഖവും മേല്‍വിലാസവും നല്‍കി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി നേതൃത്വം നല്‍കുന്ന ജീവകാരുണ്യ പ്രസ്ഥാനമായ ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്‍ നിര്‍മ്മിച്ചിരിക്കുന്ന 'ചിറ്റിലപ്പിള്ളി സ്‌ക്വയര്‍' ഇവന്റ് ഹബ്ബും വെല്‍നസ് പാര്‍ക്കും നാടിന് സമര്‍പ്പിച്ചു. ചിറ്റിലപ്പിള്ളി സ്‌ക്വയറില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ വ്യവസായ നിയമ, വകുപ്പ് മന്ത്രി പി രാജീവ് വെല്‍നസ് പാക്കും ഇവന്റ് ഹബ്ബും ഉദ്ഘാടനം ചെയ്തു. കാലത്തിനു മുമ്പേ നടക്കുന്ന കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയുടെ പുതിയ സംരംഭമായ ചിറ്റിലപ്പിള്ളി സ്‌ക്വയറും വെല്‍നസ് പാര്‍ക്കും കേരളത്തിന്റെ സംരംഭക ചരിത്രത്തില്‍ പുതിയ അധ്യായമായി മാറുമെന്ന് പി രാജീവ് പറഞ്ഞു. 

സമ്മര്‍ദ്ദങ്ങള്‍ അകറ്റി പ്രായവ്യത്യാസമില്ലാതെ ഏവര്‍ക്കും ആരോഗ്യകരമായ ജീവിതം പ്രദാനം ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് ചിറ്റിലിപ്പിള്ളി സ്‌ക്വയര്‍ രൂപ കല്‍പ്പന ചെയ്തിരിക്കുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി പറഞ്ഞു. ഹൈബി ഈഡന്‍ എം. പി, ഉമാ തോമസ് എം. എല്‍. എ, തൃക്കാക്കര നഗരസഭ ചെയര്‍പേഴ്സണ്‍ അജിത തങ്കപ്പന്‍, കൗണ്‍സിലര്‍ റസിയ നിഷാദ്, ബി. ജെ. പി സംസ്ഥാന വൈസ് പ്രസിഡന്റ് എ. എന്‍. രാധാകൃഷ്ണന്‍, വി സ്റ്റാര്‍ ക്രിയേഷന്‍സ് മാനേജിംഗ് ഡയറക്ടര്‍ ഷീല കൊച്ചൗസേപ്പ്, വണ്ടര്‍ലാ അമ്യൂസ്മെന്റ് പാര്‍ക്ക് മാനേജിംഗ് ഡയറക്ടര്‍ അരുണ്‍ ചിറ്റിലപ്പിള്ളി, വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് മാനേജിംഗ് ഡയറക്ടര്‍ മിഥുന്‍ ചിറ്റിലപ്പിള്ളി തുടങ്ങിയവരും സംസാരിച്ചു. 

ചിറ്റിലപ്പിള്ളി സ്‌ക്വയര്‍ തിങ്കളാഴ്ച മുതല്‍ പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കും. വെല്‍നസ് പാര്‍ക്കില്‍ രാവില ആറു മുതല്‍ ഒമ്പതു വരെയും 11 മുതല്‍ രാത്രി രാത്രി എട്ടുവരെയുമാണ് പ്രവേശനം അനുവദിക്കുക.

Latest News