മക്ക-കഅ്ബയുടെ കിസ്വയിലും ഹജറുല്‍ അസ്വദിലും സുഗന്ധം പൂശി. ഹറം മേധാവി ശൈഖ് അബ്ദുൽ റഹ്മാൻ അൽ സുദൈസിന്റെ നേതൃത്വത്തിലാണ് കഅ്ബയിൽ സുഗന്ധം പൂശിയത്. മേത്തരം ഊദ് ഉപയോഗിച്ചാണ് കഅ്ബയിടുെ കിസ് വയിൽ സുഗന്ധം പൂശുന്നത്. ഒരു മാസം ചുരുങ്ങിയത് മുപ്പതോളം കിലോ മേത്തരം ഊദ് ഉപയോഗിച്ചാണ് സുഗന്ധം പൂശുന്നത്. ഹറമിൽ ഇതിനുവേണ്ടി മാത്രം 150-ഓളം ജീവനക്കാരുണ്ട്. അറുപത് ഉപകരണങ്ങളും ഇതിനായി ഉപയോഗിക്കുന്നു.
— The Holy Mosques (@theholymosques) April 1, 2023
ബുക്കിംഗ് തുടരുന്നു
വിശുദ്ധ റമദാനിലെ അവസാന പത്തിൽ ഉംറ നിർവഹിക്കാൻ ആഗ്രഹിക്കുന്നവർക്ക് ബുക്കിംഗ് സൗകര്യം ലഭ്യമാണെന്ന് ഹജ്, ഉംറ മന്ത്രാലയം അറിയിച്ചു. അവസാന പത്തിൽ ഉംറ നിർവഹിക്കാൻ ആഗ്രഹിക്കുന്നവർക്ക് നുസുക്, തവക്കൽനാ ആപ്പുകൾ വഴി തങ്ങൾക്ക് അനുയോജ്യമായ സമവും ലഭ്യമായ സമയവും തെരഞ്ഞെടുത്ത് ബുക്കിംഗ് നടത്താവുന്നതാണെന്ന് ഹജ്, ഉംറ മന്ത്രാലയം പറഞ്ഞു.
റമദാനിൽ ഒരു തവണ ഉംറ നിർവഹിക്കാൻ മാത്രമാണ് അനുവദിക്കുന്നത്. മറ്റുള്ളവർക്ക് പ്രയാസരഹിതമായും എളുപ്പത്തിലും ഉംറ കർമം നിർവഹിക്കാൻ അവസരമൊരുക്കാനും ഹറമിൽ തിരക്ക് നിയന്ത്രിക്കാനും ശ്രമിച്ചാണ് റമദാനിൽ ഉംറ കർമം നിർവഹിക്കാൻ ആർക്കും ഒന്നിൽ കൂടുതൽ തവണ പെർമിറ്റുകൾ അനുവദിക്കാത്തത്. ഹറമിൽ നമസ്കാരങ്ങളിൽ പങ്കെടുക്കാൻ പെർമിറ്റ് ആവശ്യമില്ല.