കൊല്‍ക്കത്ത- ഹൗറയിലെ ഷിബ്പൂരില്‍ അക്രമത്തിനിരയായവരെ സന്ദര്‍ശിക്കാന്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ രൂക്ഷ വിമര്‍ശവുമായി ബിജെപി സംസ്ഥാന പ്രസിഡണ്ട് ഡോ.സുകാന്ത മജുംദാര്‍. മമത ബാനര്‍ജി ഒരു മതത്തിന്റെ മാത്രം മുഖ്യമന്ത്രിയാണെന്നും പശ്ചിമ ബംഗാളിന്റെ മുഴുവന്‍ മുഖ്യമന്ത്രിയല്ലെന്നും അദ്ദേഹം ആരോപിച്ചു. ഏറ്റുമുട്ടലിനെക്കുറിച്ച് സിബിഐ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി എല്ലാവര്‍ക്കും വേണ്ടിയല്ല, ഒരു മതത്തില്‍പ്പെട്ട ആളുകള്‍ക്ക് ഒരാള്‍ മാത്രമുള്ളതാണ്- അദ്ദേഹം പറഞ്ഞു.
മജുംദാര്‍ ഹൗറയില്‍ നടത്തിയ ക്ഷേത്ര സന്ദര്‍ശനത്തിനിടെ സംഘര്‍ഷത്തില്‍ പരിക്കേറ്റ ചിലരെ കണ്ടുവെങ്കിലും ഷിബ്പൂരില്‍ 144 പ്രഖ്യാപിച്ചതിനാല്‍ പോലീസ് സന്ദര്‍ശന അനുമതി നിഷേധിച്ചു. 144 അവഗണിച്ച് മന്ത്രിമാര്‍ അക്രമ ബാധിത പ്രദേശങ്ങളിലേക്ക് പോകുന്നുണ്ടെന്ന് ബി.ജെ.പി പ്രസിഡന്റ് ആരോപിച്ചു.
സ്ഥിതിഗതികള്‍ സംസ്ഥാന ഗവര്‍ണറെ ധരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രദേശത്ത് ഇപ്പോഴും സ്ഥിതി സാധാരണ നിലയിലായിട്ടില്ല. സ്ഥിതിഗതികളെ കുറിച്ച് റിപ്പോര്‍ട്ട് നല്‍കും. ഭീതിയിലാണ് കഴിയുന്നതെന്ന് പലരും തന്നോട് പറഞ്ഞിട്ടുമ്ട്. സിഎപിഎഫിനെ വിന്യസിക്കുന്നതിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ചര്‍ച്ച നടത്തണമെന്നും സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മാര്‍ച്ച് 30 ന് രാമനവമി ആഘോഷങ്ങള്‍ക്കിടെ ഹൗറയില്‍ രണ്ട് ഗ്രൂപ്പുകള്‍ ഏറ്റുമുട്ടിയതിനെ തുടര്‍ന്ന് നിരവധി വാഹനങ്ങള്‍ അഗ്‌നിക്കിരയാക്കുകയും പൊതുസ്വകാര്യ സ്വത്തുക്കള്‍ നശിപ്പിക്കുകയും ചെയ്തിരുന്നു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)