Sorry, you need to enable JavaScript to visit this website.

കോണ്‍ഗ്രസുകാര്‍ സഹിക്കില്ല; രാഹുലിനൊപ്പം താരമായി കുഞ്ഞാലിക്കുട്ടി (വിഡിയോ)

ന്യൂദല്‍ഹി-കേരളത്തിലെ കോണ്‍ഗ്രസില്‍ കലഹം രൂക്ഷമായിക്കൊണ്ടിരിക്കെ, പുതിയ കുഴപ്പങ്ങള്‍ക്ക് മുസ്‌ലിം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയും കേള്‍ക്കുന്നുണ്ട് പഴി. കെ.എം. മാണിയുടെ യു.ഡി.എഫ് പ്രവേശം ഉറപ്പിക്കാനും അദ്ദേഹത്തിന്റെ മകന്‍ ജോസ് കെ.മാണിക്ക് രാജ്യസഭാ സീറ്റ് വാങ്ങിക്കൊടുക്കാനും ലീഗ് കോണ്‍ഗ്രസിനെ ബ്ലാക്ക് മെയില്‍ ചെയ്തുവെന്നാണ് ആരോപണം.

സുധിരീനടക്കമുള്ള നേതാക്കള്‍ ഈ സീറ്റ് വിട്ടുകൊടുത്തതിനെ കേന്ദ്രീകരിച്ചാണ് നേതൃത്വത്തിനെതിരെ ആഞ്ഞടിക്കുന്നത്. എന്നാല്‍ ഇതൊക്കെ ചായക്കോപ്പയിലെ കൊടുങ്കാറ്റാണെന്നും ഉടന്‍ ശമിച്ചുകൊള്ളുമെന്നുമുള്ള നിലപാടിലാണ് പഴി മുഴുവന്‍ കേള്‍ക്കുന്ന കുഞ്ഞാലിക്കുട്ടിയെന്ന തന്ത്രശാലിയായ രാഷ്ട്രീയ നേതാവ്.

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ കിട്ടാവുന്നവരെയൊക്കെ കൂട്ടി നരേന്ദ്ര മോഡിയെ പുറത്താക്കണമെന്ന നിലപാടിലെത്തിയിരിക്കുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ പിണങ്ങിയാലും കുഞ്ഞാലിക്കുട്ടിയുടെ ധൈര്യം.
കോണ്‍ഗ്രസുകാര്‍ക്ക് ദഹിക്കില്ലെങ്കിലും കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി ദല്‍ഹിയില്‍ സംഘടിപ്പിച്ച ഇഫ്താറിലും കുഞ്ഞാലിക്കുട്ടി താരമായി. പങ്കെടുത്ത സുഹൃത്തുക്കളും സംഭാഷണങ്ങളും ഇഫ്താര്‍ അവിസ്മരണീയമാക്കിയെന്നാണ് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തിരിക്കുന്നത്.

Latest News