കൊച്ചി - ദക്ഷിണേന്ത്യയിലെ തീര്‍ത്തും കാര്യക്ഷമതയില്ലാത്ത ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനാണ് കേരളത്തിലേതെന്ന് സമ്മതിച്ച് സംസ്ഥാന സര്‍ക്കാര്‍. കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ സര്‍ക്കാറിന് ബാധ്യതയില്ലെന്ന് കാണിച്ച് സംസ്ഥാന ധനവകുപ്പ് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്ങ്മൂലത്തിലാണ് കെ.എസ്.ആര്‍.ടി.സിയുടെ കാര്യക്ഷമതയില്ലായ്മയെക്കുറിച്ച് പറയുന്നത്. കോര്‍പ്പറേഷനെ കാര്യക്ഷമമാക്കാന്‍ പരിഷ്‌ക്കരണ നടപടികള്‍ സര്‍ക്കാര്‍ മുന്നോട്ട് വച്ചിരുന്നു.ഇത് അംഗീകരിക്കാന്‍ ജീവനക്കാരുടെ യൂണിയനുകള്‍ തയ്യാറായിട്ടില്ല. വലിയ സാമ്പത്തിക ബാധ്യതയാണ് കെ.എസ്.ആര്‍.ടി.സി ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ശമ്പളം നല്‍കേണ്ട ബാധ്യത സര്‍ക്കാറിനില്ല. കെ.എസ്.ആര്‍.ടി.സി മാനേജ്‌മെന്റിന് തന്നെയാണ് ശമ്പളം നല്‍കേണ്ട ഉത്തവാദിത്തമെന്നും ധനവകുപ്പ് ചൂണ്ടിക്കാട്ടുന്നു