മനാമ - മതനിന്ദ നടത്തുകയും പ്രവാചകന്മാരെ അവഹേളിക്കുകയും ചെയ്ത കേസില്‍ മൂന്നു പ്രതികളെ ബഹ്‌റൈന്‍ ക്രിമിനല്‍ കോടതി ഒരു വര്‍ഷം വീതം തടവിന് ശിക്ഷിച്ചു. വിശുദ്ധ ഖുര്‍ആനില്‍ പ്രവാചകന്മാരെ കുറിച്ച് പരാമര്‍ശിച്ച കാര്യങ്ങള്‍ കളവാക്കി പ്രവാചകന്മാരെ കുറിച്ച് പ്രതികള്‍ സാമൂഹികമാധ്യമങ്ങളിലൂടെ തുടര്‍ച്ചയായി അപവാദങ്ങള്‍ പ്രചരിപ്പിക്കുകയായിരുന്നു. സുപ്രീം കൗണ്‍സില്‍ ഫോര്‍ ഇസ്‌ലാമിക് അഫയേഴ്‌സ് അഭിപ്രായം തേടിയ ശേഷമാണ് പ്രതികളെ കോടതി ശിക്ഷിച്ചത്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)