ദമാം - പൈലറ്റായി ജോലി ചെയ്യുന്ന സൗദി യുവാവ് ക്യാപ്റ്റന്‍ ഹസന്‍ അല്‍ഗാംദിക്കു നേരെ ആക്രമണം. കഴിഞ്ഞ ദിവസം ദമാമിലെ മസ്ജിദില്‍ നിന്ന് മഗ്‌രിബ് നമസ്‌കാരം നിര്‍വഹിച്ച് പുറത്തിറങ്ങുന്നതിനിടെയാണ് ക്യാപ്റ്റന്‍ ഹസന്‍ അല്‍ഗാംദിയെ മറ്റൊരാള്‍ കുത്തിപ്പരിക്കേല്‍പിച്ചത്. ക്യാപ്റ്റന്‍ ഹസന്‍ അല്‍ഗാംദിക്ക് പലതവണ കുത്തേറ്റു. പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ക്യാപ്റ്റന്‍ ഹസന്‍ അല്‍ഗാംദിയുടെ ആരോഗ്യനില ഭദ്രമാണെന്ന് മുന്‍ പൈലറ്റ് ക്യാപ്റ്റന്‍ അബ്ദുല്ല അല്‍ഗാംദി പറഞ്ഞു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)