Sorry, you need to enable JavaScript to visit this website.

കൊച്ചിയില്‍ ഏഴ് കിലോഗ്രാം കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളികള്‍ പിടിയിലായി

കൊച്ചി -  ലോഡ്ജില്‍ മുറിയെടുത്ത് ലഹരി ഇടപാട് നടത്തിയ ഇതര സംസ്ഥാന തൊഴിലാളികളില്‍ നിന്ന് ഏഴ് കിലോഗ്രാം കഞ്ചാവ് പിടികൂടി. വെസ്റ്റ് ബംഗാള്‍ സ്വദേശികളായ സാദിഖ് ആലം , ഇര്‍ഫാന്‍ ആലം എന്നിവരാണ് എറണാകുളം നോര്‍ത്ത് പോലീസിന്റെ പിടിയിലായത്. ഇവര്‍ എറണാകുളം നഗരത്തില്‍ വ്യാപകമായി കഞ്ചാവ് വിതരണം ചെയ്യുന്നത് സംബന്ധിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടിച്ചെടുത്തത്. ഇവരെ ചോദ്യം ചെയ്ത് വരികയാണ്.

 

Latest News